Follow KVARTHA on Google news Follow Us!
ad
Posts

ഷുക്കൂര്‍ വധം: എട്ട് സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിപട്ടികയിലുള്ള എട്ട് സിപിഎം പ്രവര്‍ത്തകര്‍ കോടതിയില്‍ കീഴടങ്ങി.

തളിപ്പറമ്പ് മുന്‍ നഗരസഭാധ്യക്ഷനും സിഐടിയു ജില്ലാ സെക്രട്ടറിയുമായ വാടി രവിയുടെ മകന്‍ വാടി ഹൗസില്‍ ബിജുമോന്‍ (32), മൊറാഴ മകലായി ഹൗസില്‍ സുധാകരന്‍ എന്ന കണ്ടക്ടര്‍ സുധാകരന്‍ (38), കീഴറ പാറക്കൂല്‍ പോരയില്‍ ഹൗസില്‍ പവിത്രന്‍, അരിയില്‍ ഒാളകത്ത് ഹൗസില്‍ ഉമേശന്‍ (32), മൊറാഴ തയ്യില്‍ ഹൌസില്‍ ബിജേഷ് എന്ന ബാബുട്ടി (27), സിപിഎം അരിയില്‍ ബ്രാഞ്ച് സെക്രട്ടറി കാരക്കാടന്‍ ഹൗസില്‍ ബാബു (38), കീഴറ നടുവേലി പുരയില്‍ ദിനേശന്‍ (40), വള്ളുവന്‍കടവ് പറമ്പത്ത് വളപ്പില്‍ ഹൗസില്‍ മനോഹരന്‍ (34) എന്നിവരാണ് കീഴടങ്ങിയത്.

കഴിഞ്ഞദിവസം പോലീസ് കോടതിയില്‍ സമര്‍പ്പിച്ച 19 പേരുടെ പ്രതിപ്പട്ടികയില്‍ പെട്ടവരാണ് ഇവര്‍. കേസില്‍ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

English Summery
Eight CPM activists surrendered in court on behalf of murder of Shukur. 

Post a Comment