Follow KVARTHA on Google news Follow Us!
ad

പെട്രോളിന് മൂന്ന് രൂപ ഉടന്‍ കൂട്ടും

ഡല്‍ഹി: പെട്രോള്‍ വില   ലിറ്ററിന് മൂന്നു രൂപ ഉടന്‍ കൂട്ടാന്‍ സാധ്യതയുണ്ടെന്ന് പെട്രോളിയം എണ്ണകമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. വില കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യാനായി എണ്ണ കമ്പനി ഡയറക്ടര്‍മാരുടെ യോഗം ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. പെട്രോള്‍ ലിറ്ററിന് ഏഴു രൂപ നഷ്ടത്തിലാണ് എണ്ണകമ്പനികള്‍ വില്‍പ്പന നടത്തിവരുന്നതെന്നും ഇതു കണക്കിലെടുത്ത് ലിറ്ററിന് മൂന്നു രൂപ വില വര്‍ധന വേണമെന്നുമാണ് ആവശ്യം. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് തങ്ങളുടെ ആവശ്യം ന്യായീകരിക്കാന്‍ എണ്ണ കമ്പനികള്‍ ഉന്നയിക്കുന്നത്.
വില വര്‍ധന നടപ്പില്‍ വരുത്താനുള്ള അധികാരം ഇപ്പോള്‍ എണ്ണ കമ്പനികളില്‍ നിക്ഷിപ്തമാണെങ്കിലും സര്‍ക്കാരുമായി കൂടിയാലോചിച്ച് മാത്രമെ തീരുമാനം നടപ്പിലാന്‍ സാധ്യതയുള്ളു. തെരഞ്ഞെടുപ്പുകളെല്ലാം കഴിഞ്ഞതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധനവിന് പച്ചക്കൊടി കാണിക്കുമെന്നാണ് അറിയുന്നത്. എണ്ണ വില വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടം നികത്തിതരണമെന്നാണ് എണ്ണകമ്പനികള്‍ ആവശ്യപ്പെടുന്നത്. വില വര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്.


Keywords: New Delhi, Petrol, Petrol Price, Increased, oil companies

Post a Comment