Follow KVARTHA on Google news Follow Us!
ad

അനൂപ് മേനോനുമായുള്ള പ്രണയവാര്‍ത്ത ഗോസിപ്പ് മാത്രമെന്ന്‌ മേഘ്‌ന

ബ്യൂട്ടിഫുളിന്റെ വിജയത്തോടെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മികച്ച താരജോഡികളായ അനൂപ് മേനോനും മേഘ്നയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത കാട്ടുതീ പോലെ പരക്കുന്നതിനിടയില്‍ പ്രണയവാര്‍ത്ത വെറും ഗോസിപ്പ് മാത്രമാണെന്ന്‌ വ്യക്തമാക്കി മേഘ്ന രംഗത്തെത്തി.

താനും അനൂപും തമ്മില്‍ അടുത്ത സൗഹൃദം മാത്രമാണുള്ളതെന്ന്‌ അവര്‍ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ്‌ മേഘ്‌ന പ്രണയവാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായത്.

ബ്യൂട്ടിഫുളിന്‌ ശേഷം നമുക്ക് പാര്‍ക്കാന്‍ എന്ന ചിത്രത്തിലൂടെ അനൂപും മേഘ്നയും വീണ്ടും ഒന്നിച്ചപ്പോള്‍ പ്രണയഗോസിപ്പിന്‌ ആക്കം കൂടി. ഇതിനിടെ 'ബാങ്കിംഗ് അവേഴ്സ് 10-4' എന്ന കെ മധുവിന്റെ ചിത്രത്തില്‍ ഇരുവരും വീണ്ടും ഒന്നിക്കുന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ ഗോസിപ്പുകാരുടെ ഉറക്കം നഷ്ടപ്പെട്ടു.

എന്നാല്‍ ഈ പ്രണയവാര്‍ത്തകളോ ഗോസിപ്പോ ഒന്നും തന്റെ കരിയറിനെ ബാധിക്കില്ലെന്നാണ്‌ മേഘ്ന പറയുന്നത്. നിരവധി മികച്ച വേഷങ്ങള്‍ കൈയ്യില്‍ കിട്ടിയ സന്തോഷത്തിലാണ്‌ മേഘ്നയിപ്പോള്‍.

English Summery
Actress Meghna Raj has brushed aside rumors of a romance with co-star Anoop Menon. The actress has revealed to a national daily that she isn’t bothered about the way people talk, and that the truth is that Anoop is just a very close friend, with whom she shares a wonderful “onscreen and off-screen chemistry”.

Post a Comment