Follow KVARTHA on Google news Follow Us!
ad

'ചിരംജീവിയെ കേന്ദ്രമന്ത്രിസഭയില്‍ എടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം'


കോട്ടയം: തെലുങ്ക് സിനിമാതാരം ചിരംജീവിയെ രാജ്യസഭയിലൂടെ കേന്ദ്രമന്ത്രി സഭയിലെടുക്കാന്‍ നടത്തുന്ന നീക്കം ജനാധിപത്യവിരുദ്ധമാണെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ചൂണ്ടിക്കാട്ടി.  ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനവിധിയിലൂടെ അംഗീകാരം ലഭിക്കാത്തവര്‍ ഭരണാധികാരികളാകുന്ന നടപടി അനുചിതമാണ്.  രാഷ്ട്രീയനേതൃത്വങ്ങള്‍ തങ്ങളുടെ അധികാരം ഉറപ്പാക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം നടപടികള്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ്.  രാജ്യസഭാംഗങ്ങള്‍ എത്ര പ്രഗത്ഭരാണെങ്കിലും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടാത്തവരായതിനാല്‍ ഭരണകര്‍ത്താക്കളാകുന്ന നടപടി അംഗീകരിക്കാനാവുകയില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇത്തരം നടപടിക്കെതിരെ രാജ്യവ്യാപകമായി ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനായി 'സേവ് ഡെമോക്രസി' കാമ്പയിന്‍ നടത്താന്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൌണ്ടേഷന്‍ തീരുമാനിച്ചു.  ആദ്യഘട്ടമെന്ന നിലയില്‍ സോഷ്യല്‍ നെറ്റുവര്‍ക്കു സൈറ്റുകളിലൂടെ പ്രചാരണത്തിന് തുടക്കം കുറിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, പ്രതിരോധമന്ത്രി ഏ.കെ. ആന്റണി, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, സയന്‍സ് ആന്റ് ടെക്നോളജി വകുപ്പ് മന്ത്രി വിലാസ് റാവ് ദേശ്മുഖ്, ആരോഗ്യമന്ത്രി ഗുലാംനബി ആസാദ്, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, ഇന്‍ഫര്‍മേഷന്‍ മന്ത്രി അംബികാ സോണി, വ്യവസായ വകുപ്പു മന്ത്രി ആനന്ദ് ശര്‍മ്മ, ഷിപ്പിംഗ് മന്ത്രി ജി.കെ. വാസന്‍, ഗ്രാമവികസനവകുപ്പ് മന്ത്രി ജയറാം രമേശ്, വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍, ഷിപ്പിംഗ് സഹമന്ത്രി മുകുള്‍ റോയി, പ്ളാനിംഗ് മന്ത്രി അശ്വനികുമാര്‍, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി രാജീവ് ശുക്ള എന്നീ 14 മന്ത്രിമാരും ജനവിധി തേടാതെ ജനങ്ങളെ ഭരിക്കുന്നവരാണെന്നു ഫൌണ്ടേഷന്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യഭരണക്രമം നിലവിലുള്ള ഇന്ത്യയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ ഭരണതലവന്മാരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവകാശമില്ല.  ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളാണ് ഇവരെ തെരഞ്ഞെടുക്കുന്നത്. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമടക്കം 14 കേന്ദ്രമന്ത്രിമാര്‍ ജനവിധി തേടാതെ ജനങ്ങളെ ഭരിക്കുന്നത് ജനാധിപത്യ ധ്വംസനമാണെന്നും ഇതിനെതിരെ ജനവികാരം ഉണരണമെന്നും ഫൌണ്ടേഷന്‍ നിര്‍ദ്ദേശിച്ചു.

ചെയര്‍മാന്‍ എബി ജെ. ജോസ്, അധ്യക്ഷത വഹിച്ച യോഗത്തില്‍ സാംജി പഴേപറമ്പില്‍, ബിനു പെരുമന, സി.വി. ജോണ്‍, ജിബിന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Chiramjeevi, Mahathma gandhi national foundation, Kottayam

Post a Comment