Follow KVARTHA on Google news Follow Us!
ad

രക്തദാനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ മോഹന്‍ലാലിന്റെ വെബ്സൈറ്റും

കൊച്ചി: രക്തദാനത്തെ പ്രോല്‍സാഹിപ്പിക്കാനായി സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ വെബ്സൈറ്റ് ഉണ്ടാക്കുന്നു. രക്തം ആവശ്യമുള്ളവര്‍ക്ക് രാജ്യത്തെവിടേയും പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ വെബ്സൈറ്റിന്‌ രൂപം നല്‍കിയത്.

എന്‍.ജി.ഒ, ഇന്ത്യന്‍ ബ്ലഡ് ബാങ്ക് സൊസൈറ്റി, ആക്ട് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളുടെ വെബ്സൈറ്റുകളുമായി ബന്ധിപ്പിച്ചാണ്‌ പുതിയ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നടത്തുക.

വാഹനാപകടങ്ങളില്‍പെടുന്നവര്‍ക്കും മറ്റ് ഇതര രോഗികള്‍ക്കും അവശ്യസമയത്ത് രക്തം ലഭ്യമാക്കാനുള്ള കാര്യക്ഷമമായ പദ്ധതികളും വെബ്സൈറ്റ് ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രക്തദാനവുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടേയും വ്യക്തികളുടേയും പേരുകള്‍, ഫോണ്‍ നമ്പറുകള്‍, എന്നിവ ഈ സൈറ്റില്‍ നിന്നും ലഭ്യമാകും.


തമിഴ് നടന്‍ പാര്‍ത്ഥിപന്‍, മെഗാസ്റ്റാര്‍ ചിരഞ്ജീവി തുടങ്ങി നിരവധി താരങ്ങള്‍ രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും മലയാളത്തില്‍ നിന്നും മമ്മുട്ടിയെക്കൂടാതെ ഇത്തരമൊരു ദൗത്യവുമായി രംഗത്തെത്തുന്ന പ്രമുഖ താരമാണ്‌ മോഹന്‍ലാല്‍.


English Summery
The top star of Malayalam film industry will use his popularity to help patients and accident victims across the country who are in urgent need of blood.

Post a Comment