Follow KVARTHA on Google news Follow Us!
ad

മനീഷ കൊയ്‌രാള തിരിച്ചെത്തുന്നു


വിവാദങ്ങള്‍ക്ക് വിട നല്‍കി ബോളിവുഡിന്റെ പഴയ ഗ്ലാമര്‍ താരം മനീഷ കൊയ്‌രാള വീണ്ടുംഅഭിനയത്തിലേക്ക് തിരിച്ചുവരുന്നു. ഇടക്കാലത്ത് നേരിട്ട തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം മനീഷ കുറച്ചുകാലമായി വെള്ളിത്തിരയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇതിനിടെ ദാമ്പത്യ ജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്മ മൂലം വിവാഹമോചനത്തിന് ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യപിച്ചു ലക്കുകെട്ടനിലയില്‍ മനീഷയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ അഭിനയ രംഗത്തേക്കുള്ള തന്റെ തിരിച്ചുവരവ് ഉടന്‍തന്നെയുണ്ടാകുമെന്ന് മനീഷ പറയുന്നു. മൂന്ന് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ടെന്നും നിര്‍മാതാവ് ചിത്രം അനൗണ്‍സ് ചെയ്യാത്തതെന്താണെന്ന്  തനിക്കറിയില്ലെന്നും മനീഷ മുംബൈയില്‍ പറഞ്ഞു. ഖാമോഷി, 1942 എ ലൗവ് സ്‌റ്റോറി, ബോംബൈ, ദില്‍സേ എന്നീ ഹിറ്റ്  ചിത്രങ്ങളില്‍ മനീഷയായിരുന്നു നായിക.

Keywords: Entertainment, Bollywood

Post a Comment