Follow KVARTHA on Google news Follow Us!
ad

ലീഗിന്റെ അഞ്ചാം മന്ത്രിക്കായി അധികം കാത്തിരിക്കേണ്ടിവരില്ല: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലീഗിന്റെ അഞ്ചാം മന്ത്രിക്കായി അധികം കാത്തിരിക്കേണ്ടിവരില്ലെന്ന്‌ പി.കെ കുഞ്ഞാലിക്കുട്ടി. അനൂപ് ജേക്കബ് സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യും. എന്നാല്‍ എന്നാല്‍ സത്യപ്രതിജ്ഞയുടെ തീയതി ഇപ്പോള്‍ അറിയിക്കാനാകില്ല.

യു.ഡി.എഫുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കാന്‍ വേണ്ടിയാണ് ഇന്ന് രാവിലെ പാണക്കാട് യോഗം ചേര്‍ന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

അഞ്ചാം മന്ത്രിസ്ഥാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്‌ രാവിലെ പാണക്കാട്ട് ലീഗിന്റെ അനൗദ്യോഗീക യോഗം ചേര്‍ന്നത്. യോഗത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് എന്നിവരാണ്‌ പങ്കെടുത്തത്.

English Summery
Malappuram: No need to wait for long time for fifth minister in Muslim League, says PK Kunjalikutty. 

Post a Comment