Follow KVARTHA on Google news Follow Us!
ad

എമിറേറ്റ്‌സ് വിമാനക്കമ്പനി ടിക്കറ്റ് നിരക്ക് കൂട്ടി

ദുബായ്: എമിറേറ്റ്‌സ് വിമാനക്കമ്പനി ഇന്ത്യയിലേയ്ക്കടക്കമുളള ടിക്കറ്റ് നിരക്ക് കൂട്ടി. വര്‍ധിപ്പിച്ച നിരക്ക് മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു കൂട്ടിയ നിരക്ക് ബാധകമാവില്ല. ഇന്ത്യയില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കോല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലേയ്ക്കാണ് എമിറേറ്റ്‌സ് പറക്കുന്നത്. ഇന്ധന സര്‍ച്ചാര്‍ജ് വര്‍ധിപ്പിച്ചതാണു നിരക്കു കൂട്ടാന്‍ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ധനവില കുറച്ചാല്‍ അതനുസരിച്ചു നിരക്കു കുറയ്ക്കുമെന്നും അറിയിച്ചു.

English Summery
Emirates airlines increased ticket rate. 

Post a Comment