Follow KVARTHA on Google news Follow Us!
ad

പിറവം: ഡെയ്‌സി ജേക്കബ് ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിക്കും


കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പില്‍ ടി.എം.ജേക്കബിന്റെ ഭാര്യ ഡെയ്‌സി ജേക്കബ് പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിന്റെ ഡമ്മി സ്ഥാനാര്‍ത്ഥിയായാണ് ഡെയ്‌സി ജേക്കബ് പത്രിക സമര്‍പ്പിക്കുക. ഏതെങ്കിലും കാരണവശാല്‍ മുന്നണി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയാല്‍ പകരം മത്സരിക്കുന്നതിനായാണ് ഡമ്മി സ്ഥാനാര്‍ത്ഥി പത്രിക നല്‍കുന്നത്.

നേരത്തെ ജോണി നെല്ലൂരിനോട് ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കാനാണ് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടതെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ പദവി വഹിക്കുന്നതിനാല്‍ മത്സരത്തിനില്ലെന്ന് ജോണി അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡെയ്‌സിയെ ഡമ്മി സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫ് നേതൃത്വം  തീരുമാനിച്ചത്.

Keywords: Piravam, By-election, Daisy Jacob, Kochi, Kerala

Post a Comment