Follow KVARTHA on Google news Follow Us!
ad

ഇഖ്‌റ ആശുപത്രിയിലും നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലും നഴ്‌സുമാരുടെ അനിശ്ചിതകാല സമരം തുടങ്ങി. 202 നഴ്‌സുമാരാണു സമരം ആരംഭിച്ചത്. അടിസ്ഥാന ശമ്പളം 9,500 രൂപയാക്കുക, റിസ്‌ക് അലവന്‍സ് അനുവദിക്കുക, പിഎഫ് ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക, ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക, ജോലി സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. 

ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നഴ്‌സുമാര്‍ മാനെജ്‌മെന്റിനു നിവേദനം നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു നഴ്‌സുമാര്‍ സമരത്തിലേക്കു നീങ്ങുന്നത്.

Keywords: Kozhikode, Nurses, Strike, Kerala, Hospital

Post a Comment