Follow KVARTHA on Google news Follow Us!
ad

ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പെട്രോളിനു ലിറ്ററിനു നാലു രൂപയും ഡീസലിനു രണ്ടു രൂപയും ഇന്ധനവില വര്‍ധിപ്പിക്കാന്‍ നീക്കം. വിവധ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം വിലവര്‍ധിപ്പിക്കാനാണു ശ്രമം. ഡിസംബറില്‍ പെട്രോളിന് 78 പൈസ കുറച്ച ശേഷം നഷ്ടം 900 കോടി രൂപയായെന്ന വാദമുയര്‍ത്തിയാണു വിലവര്‍ധനവിന് എണ്ണക്കമ്പനികള്‍ ആവശ്യമുയര്‍ത്തുന്നത്. ഡീസല്‍ ലിറ്ററിന് 12. 77 രൂപ നഷ്ടത്തിലാണു വില്‍ക്കുന്നത്. ഇതുവഴി പ്രതിദിന നഷ്ടം 410 കോടി രൂപയായി. മണ്ണെണ്ണ, പാചക വാതക വിലയും വര്‍ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടേക്കും.

English Summery
New Delhi: There is a move to increase petrol price.

Post a Comment