Follow KVARTHA on Google news Follow Us!
ad

ഇന്ത്യ രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിക്കു കത്തയച്ചു

ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നു ഡൗ കെമിക്കല്‍സിനെ ഒഴിവാക്കണമെന്ന ആവശ്യപ്പെട്ട് ഇന്ത്യ രാജ്യാന്തര ഒളിംപ്ക് കമ്മിറ്റിക്കു കത്തയച്ചു. ഡൗ കെമിക്കല്‍സിനെ ഒഴിവാക്കില്ലെന്നു കാണിച്ചു രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു നേരത്തേ കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ത്യ വീണ്ടും ആവശ്യം ഉന്നയിച്ചത്.
ഭോപ്പാല്‍ ദുരന്തത്തിനു കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയെ ഏറ്റെടുത്ത ഡൗ കെമിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഒളിംപിക്‌സില്‍ നിന്നു പിന്മാറമെന്നാവശ്യപ്പെട്ടു രാജ്യത്തു നിരവധി പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്.

Post a Comment