Follow KVARTHA on Google news Follow Us!
ad

ആന്ധ്രയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ചു


ഹൈദരാബാദ്: ആന്ധ്രയില്‍ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് നാല് കുട്ടികള്‍  മരിച്ചു. ആറുപേരെ കാണാതായി. സായി തേജാ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 45 ഓളം വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ 12 പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയിരുന്നു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. എല്ലാവരും എല്‍കെജി, യുകെജി ക്ലാസുകളില്‍ പഠിക്കുന്നവരാണ്. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗാണ്ടി പേഡാപുഡി ഗ്രാമത്തില്‍ ചെവ്വാഴ്ച വൈകിട്ടായിരുന്നു അപകടം.

Keywords: School Bus, Accident, Dead, Obituary, Hyderabad, National

Post a Comment