Follow KVARTHA on Google news Follow Us!
ad

ഇറ്റാലിയന്‍ കപ്പല്‍ ചൊവ്വാഴ്ച 5വരെ കൊച്ചി തുറമുഖം വിട്ടുപോകരുത്: ഹൈക്കോടതി


കൊച്ചി: കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പല്‍ എന്‍ റിക്ക ലെക്‌സി ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിവരെ കൊച്ചി തുറമുഖം വിട്ടുപോകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. 25 ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയില്‍ കപ്പലിന് ഇന്ത്യന്‍ തീരം വിടാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെ ഭാര്യ സമര്‍പ്പിച്ച അപ്പീലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കഴിഞ്ഞദിവസം കോടതി തിങ്കളാഴ്ച വൈകുന്നേരം വരെ കപ്പല്‍ പിടിച്ചിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കോടതി സമയ പരിധി നീട്ടുകയായിരുന്നു.

കപ്പലിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളതാണെന്നും പിന്നെന്തുകൊണ്ടാണ് ഒരു കോടി രൂപ നല്‍കാന്‍ കപ്പല്‍ ഉടമകള്‍  വിമുഖത കാട്ടുന്നതെന്നും കോടതി ചോദിച്ചു. അതേസമയം, സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യബന്ധന ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്. 75 ലക്ഷം രൂപയാണ് സെന്റ് ആന്റണീസ് ബോട്ടുടമയായ ഫ്രെഡ്ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Keywords: Firing, Fishermen, Kochi, High Court of Kerala, Kerala

Post a Comment