Follow KVARTHA on Google news Follow Us!
ad

എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ധനസഹായം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നിശ്ചയിച്ചിരുന്ന ബാദ്യതയില്‍ നിന്ന് പ്ലാന്റെഷന്‍ കോര്‍പറേഷനെ ഒഴിവാക്കിയെന്ന ഉത്തരവിട്ടത് അഡി. ചീഫ് സെക്രട്ടറിയും കാര്‍ഷികോല്‍പാദന കമ്മീഷണറുമായ കെ.ജയകുമാറാണ്. ദേശീയ മനുഷ്യവകാശ കമ്മീഷന്‍ന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാന്റേഷന്‍ കോര്‍പറേഷനോട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായത്തിനുള്ള വിഹിതം നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദുരിത ബാധിതര്‍ക്ക് ധനസഹായം നല്‍കേണ്ടത് തങ്ങളുടെ ബാധ്യതയല്ലെന്നും രോഗങ്ങല്‍ക്ക് കാരണം തങ്ങളുടെ നടപടിയല്ലെന്നും പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സര്‍ക്കാരിന് മറുപടി നല്‍കി. ഇതേ തുടര്‍ന്നാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ധനസഹായം നല്‍കേണ്ടെന്ന ഉത്തരവിറക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. 
മനുഷ്യാവകാശ കമ്മീഷന്റെ വിധി നടപ്പാക്കാന്് പ്ലാന്റേഷന്‍ കോര്‍പറേഷനോട് 160 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 160 കോടി രൂപ നല്‍കേണ്ടി വന്നാല്‍ കോര്‍പറേഷന്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും ഏഴായിരത്തിലേറെ തൊഴിലാളി കുടുംബങ്ങള്‍ വഴിയാധാരമാകുമെന്നും കോര്‍പറേഷന്‍ വാദിക്കുന്നു. രോഗങ്ങള്‍ക്ക് കാരണം പ്ലാന്റേഷന്‍ കോര്‍പറേഷനാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും ദേശിയ മനുഷ്യവകാശ കമ്മീഷന്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ടത് തങ്ങളോടല്ലന്നുമാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. 160 കോടി രൂപയുടെ ആദ്യഗഡു മാര്‍ച്ചിന് മുമ്പ് അടക്കണമെന്നാണ് ആരോഗ്യവകുപ്പ് കോര്‍പറേഷന് അയച്ച നോട്ടീസില്‍ പറഞ്ഞിരുന്നത്. കിടപ്പിലായവര്‍ക്ക് 115.28 കോടി രൂപയും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 44.95 കോടി രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയത്.English Summery
Govt withdraws the order to pay compensation of Rs 120 crores to victims. 

1 comment

  1. ചരിത്രം മാപ്പുനല്‍കാത്ത കുറ്റമാണ് സര്‍കാരും അനുബന്ധ സ്ഥാപനങ്ങളും ഈ ഹതഭാഗ്യരോട് കാണിക്കുന്നത്.