Follow KVARTHA on Google news Follow Us!
ad

'ഞങ്ങള്‍ ഹാപ്പിയാണ്: വിവാദങ്ങള്‍ക്ക് മറുപടിയില്ല'

മലയാളി ഫെയ്‌സ്ബുക്ക് ദുരുപയോഗപ്പെടുത്തുകയാണെന്നും ഫെയ്‌സ്ബുക്കിലൂടെ മലയാളികള്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുകയറി പ്രശ്‌നങ്ങള്‍ ആഘോഷിക്കുകയാണ് ചെയ്യുന്നതെന്നും അനന്യ കുറ്റപ്പെടുത്തി. ഇത്തരം പ്രചാരണങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടതാണെന്നും അനന്യ പറഞ്ഞു.
വിവാഹനിശ്ചയശേഷം അനന്യയും പ്രതിശ്രുതവരന്‍ ആഞ്ജനേയനും ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാവിഷയമായിരുന്നു. വരനെതിരെ അനന്യയുടെ അച്ഛന്‍ പരാതി നല്‍കിയെന്നും വാര്‍ത്തകളുണ്ടായി. അതും ഫെയ്‌സ്ബുക്ക് ആഘോഷിച്ചു. അനന്യ വീട്ടുതടങ്കലിലാണെന്നും നടിയെ സഹോദരന്‍ അടിച്ചെന്നും ഫെയ്‌സ്ബുക്ക് പ്രചാപ്പിച്ചു.
ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ അനന്യയുടെ മറുപടി 'നിങ്ങള്‍ക്കുമില്ലേ ചേട്ടന്മാരേ അമ്മയും പെങ്ങമ്മാരും..'. 'ഈ ഇഷ്യു ഉണ്ടാക്കിയതും വളര്‍ത്തിയതും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളാണ്. ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയവ. ഞാന്‍ പറഞ്ഞു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്' അനന്യ വ്യക്തമാക്കി.
'എനിക്കെതിരെ വരുന്ന വാര്‍ത്തകള്‍ ഞാന്‍ കണ്ടു. ഇതിനെതിരെ പ്രതികരിക്കാന്‍ പോയാല്‍... ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം പക്ഷേ, ഒരാളുടെ വായ് മൂടിക്കെട്ടാനാവില്ല. എല്ലാ വിവാദങ്ങള്‍ക്കും ഉത്തരം പറയേണ്ട കാര്യം എനിക്കില്ല. എന്റെ രക്ഷിതാക്കളും ഞങ്ങളുമായി ബന്ധപ്പെട്ടവരും ഹാപ്പിയാണ് അനന്യ തുടര്‍ന്നു.
സ്വന്തം പോസ്റ്റിനു കമന്റുകള്‍ കിട്ടാന്‍ വേണ്ടിയായിരിക്കണം ഇതു ചെയ്യുന്നത്. മലയാളി മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ഒരിക്കലും ഒരു വടക്കേ ഇന്ത്യക്കാരന്‍ ഇങ്ങനെ ചെയ്യില്ല. ഇവിടെ സിനിമാ താരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍, അവര്‍ ആരുടെ കൂടെയെങ്കിലും പോയാല്‍, അവര്‍ക്കു വിലക്കു വന്നാല്‍ ഇതെല്ലാം ഇഷ്യൂസ് ആക്കുന്നത് മലയാളികളാണെന്നും അനന്യ പറഞ്ഞു.
'കുറച്ചുനാള്‍ മുമ്പുവരെ പൃഥ്വിരാജ് ആയിരുന്നു വിഷയം. ആരെ കല്യാണം കഴിക്കണം, എങ്ങനെ കല്യാണം കഴിക്കണം എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഞങ്ങളൊക്കെ പബ്ലിക് ഫിഗര്‍ ആണെങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ കയറി എല്ലാവര്‍ക്കും ഇടപെടാം എന്നു കരുതേണ്ട. എനിക്കു ജനങ്ങളോട് കമ്മിറ്റ്‌മെന്റ് ഉണ്ട്. തിരിച്ചും അതുപോലെ ഇല്ലേ? എന്തിനാണ് അവര്‍ എന്നെ വേട്ടയാടുന്നത് അനന്യ ചോദിക്കുന്നു.

Post a Comment