ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് കേളപ്പജി മന്ദിരത്തില്‍ വെച്ച് സമിതി സംസ്ഥാന പ്രസിഡന്റ് എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട് നിര്‍വ്വഹിച്ചു. ഹിന്ദുമത വിശ്വാസികള്‍ക്ക് നവോത്ഥാനത്തിന്റെ മറ്റൊരു നവ്യമായ സന്ദേശം നല്‍കിയ ഈ തീരുമാനത്തെ എല്ലാ സമുദായത്തില്‍പ്പെട്ടവരും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തി. ആത്മീയമായ ഉണര്‍വിനോടൊപ്പം സമൂഹ്യസമത്വം നേടിയെടുക്കാനുള്ള ത്വരയും ക്ഷേത്ര പ്രവേശന വിളംബകത്തിലൂടെ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാന സംഘടനകാര്യദര്‍ശി എന്‍.കെ.വിനോദ് വിഷയാവതരണം നടത്തി സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എം.ജി.രാമകൃഷ്ണന്‍ സ്വാഗതവും ഗംഗാധരന്‍ പൊക്കാടത്ത് നന്ദിയും പറഞ്ഞു.

Keywords: Kerala, Temple, Kozhikode, Celebration

Post a Comment

Previous Post Next Post