Follow KVARTHA on Google news Follow Us!
ad

'ചിന്തേരിട്ട കാലം' പ്രകാശനം ചെയ്തു

'Chintheritta-Kaalam'-release
കോഴിക്കോട്: പ്രവാസത്തില്‍ നിന്നുള്ള കേരള കാഴ്ചകള്‍ക്ക് മിഴിവേറുമെന്ന് കവിയും നിരൂപകനുമായ കല്പറ്റ നാരായണന്‍. സൂക്ഷ്മമായി നാടിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനും അവ തന്മയത്വത്തോടെ കൃതികളില്‍ പ്രകാശിപ്പിക്കാനും പ്രവാസികള്‍ക്കാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു.
കവിയും പത്രപ്രവര്‍ത്തകനുമായ ഇസ്മായില്‍ മേലടിയുടെ രണ്ടാമത് കവിതാ സമാഹാരമായ 'ചിന്തേരിട്ട കാലം' കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷയെ പറ്റിയുള്ള ആശങ്ക പുലരുന്നത് മറുനാട്ടിലാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. എം എന്‍ കാരശ്ശേരി ചൂണ്ടിക്കാട്ടി.
കോഴിക്കോട് ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ പ്രതി കവി വീരാന്‍ കുട്ടി ഏറ്റു വാങ്ങി.
പി. കെ. ഗോപി, കെ. പി. കുഞ്ഞിമൂസ, നവാസ് പൂനൂര്‍, കാനേഷ് പൂനൂര്‍, അഹ്മദ് ശരീഫ്, കെ. വി. അബ്ദുള്ള, കെ. പി. രാജീവന്‍, കെ. പി. വഹാബ്, അമ്മാര്‍ കീഴ്പറമ്പ്, എം. ഗോകുല്‍ദാസ് സംസാരിച്ചു. അബ്ദുള്ള പേരാമ്പ്ര സ്വാഗതം പറഞ്ഞു.

Keywords: Chintheritta Kaalam, released, Kozhikode,Kerala,Ismail Meladi, Poems

Post a Comment