Follow KVARTHA on Google news Follow Us!
ad

പ്രണയം നടിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍


തിരൂര്‍: പ്രണയം നടിച്ച് നഴ്സില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ തെക്കന്‍ അന്നാര സ്വദേശി കല്‍പ്പന വീട്ടില്‍ ദുര്‍ഗ മേനോന്‍ (25) ആണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിനിയായ ജിലു ജോസ് എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അറസ്റ്റ്. 2006 മുതല്‍ 2010 വരെ യുവതി തിരൂര്‍ പൂങ്ങോട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയില്‍ പ്രതി ആശുപത്രിയിലെ നിത്യ സന്ദര്‍ശകനാവുകയും നഴ്സുമായി പരിചയപ്പെടുകയും ചെയ്തു. സ്ഥിരം മദ്യപാനിയായ യുവാവ് നഴ്സിന്റെ നിര്‍ദേശ പ്രകാരം മദ്യപാനം കുറയ്ക്കുകയുണ്ടായെന്നും പറയുന്നു. ഇതോടെ പ്രതി യുവതിയെ ഇഷ്ടം അറിയിക്കുകയും പ്രണയത്തിലാവുകയുമായിരുന്നു.

 ഇതിനിടയില്‍ യുവതിക്ക് ഓസ്ട്രേലിയയില്‍ ജോലി ലഭിക്കുകയും അവര്‍ അവിടേക്ക് പോവുകയും ചെയ്തു. ദിവസം 2 മണിക്കൂറോളം പ്രതി നഴ്സുമായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം ഫോണിലൂടെ പ്രതി യുവതിയുടെ നഗ്നത വെബ് ക്യാമറയിലൂടെ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ എതിര്‍ത്തതോടെ പ്രതി യുവതിക്ക് നേരെ ഭീഷണി സ്വരം ഉയര്‍ത്തി. 2 മണിക്കൂര്‍ നേരത്തെ സംസാരം മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇത് വീട്ടുകാരെ അറിയിച്ച് വഷളാക്കുമെന്നും ഭീഷണിപ്പെടുത്തി. അല്ലാത്തപക്ഷം 7 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. പ്രലോഭനങ്ങള്‍ക്കിടയില്‍ യുവതിയുടെ ശമ്പളത്തിലെ 30 ശതമാനം പ്രതി കൈപ്പറ്റിയിരുന്നു. ഇപ്രകാരം ഒന്നര ലക്ഷം രൂപ നഴ്സില്‍ നിന്നും യുവാവ് തട്ടിയെടുത്തു. പ്രതിയുടെ ശല്യം സഹിക്കാന്‍ വയ്യാതായതോടെ യുവതി തിരൂര്‍ ഡിവൈഎസ്പിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത ദുര്‍ഗ മേനോനെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Love, Fake money, Youth, Arrest, Tirur, Kerala

Post a Comment