Follow KVARTHA on Google news Follow Us!
ad

ശബരിമലയില്‍ ആണ്‍വേഷത്തിലെത്തിയ സ്ത്രീകള്‍ പിടിയില്‍


ശബരിമല : ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തിയ മൂന്ന് സ്ത്രീകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ആള്‍മാറാട്ടം നടത്തിയും പ്രായം തെളിയിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കാണിച്ചും സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

തമിഴ്‌നാട് ചെങ്കല്‍പ്പേട്ട സ്വദേശിനി വല്ലി (35) യെയാണ് തിങ്കളാഴ്ച രാവിലെ ശരംകുത്തിക്ക് താഴെ വലിയ നടപ്പന്തലിന് സമീപത്തുനിന്നും പോലീസ് പിടികൂടിയത്.

സന്നിധാനത്തേക്ക് ആള്‍മാറാട്ടം നടത്തി പ്രവേശിക്കാന്‍ ശ്രമിച്ച ആന്ധ്രാ സ്വദേശിനികളായ മുനിയമ്മാള്‍ (39), ദേവീശ്വരി പെരുമാള്‍ (31) എന്നിവരെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി താക്കീത് നല്‍കി മടക്കി അയച്ചു. ഷര്‍ട്ടും പാന്റ്‌സും ധരിച്ചാണ് ഇവര്‍ ശബരിമലയില്‍ എത്തിയത്.
 
Keywords: Sabarimala Temple, Women, Sabarimala, Kerala

Post a Comment