Follow KVARTHA on Google news Follow Us!
ad

ബിബിസി ചാനല്‍ പാകിസ്ഥാനില്‍ നിരോധിച്ചു

ഇസ്ലാമാബാദ്: പാക് വിരുദ്ധ കാര്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്നാരോപിച്ച് ബിബിസി ചാനല്‍ നിരോധിയ്ക്കാന്‍ പാകിസ്ഥാനിലെ കേബിള്‍ ടെലിവിഷന്‍ ഓപ്പറേറ്റേഴ്‌സ് തീരുമാനിച്ചു. പാക് വിരുദ്ധമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ മറ്റു വിദേശ ചാനലുകള്‍ക്കും നിരോധനമേര്‍പ്പെടുത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
രണ്ടു ഭാഗങ്ങളായി ബിബിസി ചാനല്‍ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിയാണ് നിരോധനത്തിന് വഴിയൊരുക്കിയത്. സീക്രട്ട് പാകിസ്താന്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയില്‍ പാക്ചാര സംഘടനയായ ഐഎസ്‌ഐയും താലിബാനും തമ്മിലുള്ള ബന്ധത്തെ പറ്റിയാണ് പരാമര്‍ശിക്കുന്നത്.
നിരോധനത്തെ ബിബിസി അപലപിച്ചു. പാകിസ്ഥാനിലുള്ള പ്രേക്ഷകര്‍ക്ക് തങ്ങളുടെ ചാനല്‍ ലഭിയ്ക്കാന്‍ ഉടനടി നടപടിയെടുക്കുമെന്നും ചാനല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

English Summary
ISLAMABAD:The All Pakistan Cable Operators Association Tuesday announced to block all foreign news channels airing anti-Pakistan contents and spreading negative propaganda against Pakistan Army.

Post a Comment