Follow KVARTHA on Google news Follow Us!
ad

Uma Thomas | ഉമയുടെ ലീഡ് 20,481; എണ്ണാനുള്ളത് 2 റൗന്‍ഡ്, റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പായി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kochi,News,Politics,By-election,UDF,BJP,Congress,Kerala,
കൊച്ചി: (www.kvartha.com) തൃക്കാക്കരയില്‍ ഉമാ തോമസിന്റെ ലീഡ് 20,481 ആയി. ഇനി എണ്ണാനുള്ളത് രണ്ട് റൗന്‍ഡ് ആണ്. ഒമ്പത് റൗന്‍ഡ് എണ്ണിക്കഴിഞ്ഞു. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോര്‍ജ് 33,180 വോടാണ് ലഭിച്ചത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിലെ എല്‍ ഡി എഫിന്റെ ഏറ്റവും കുറഞ്ഞ വോടാണ് ഇത്. 10,110 ആണ് ബി ജെ പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന് ലഭിച്ചത്.
  
Uma Thomas leading 20,481 votes, Kochi, News, Politics, By-election, UDF, BJP, Congress, Kerala.

ഇതോടെ ഉമാ തോമസ് റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കാര്യം ഉറപ്പായി. ബെന്നി ബെഹ് നാന്‍ ആണ് ഈ മണ്ഡലത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ വോട് നേടിയത്. 22,406 ആയിരുന്നു ആ നേട്ടം. പിടി തോമസിന് കഴിഞ്ഞ തവണ ആ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഉമ ഇപ്പോള്‍ അതിനടുത്തേക്ക് എത്തുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്.

Keywords: Uma Thomas leading 20,481 votes, Kochi, News, Politics, By-election, UDF, BJP, Congress, Kerala.

1 comment

  1. ഇത് ഒട്ടും അപ്രതീക്ഷമല്ല, കെ റെയിൽ മൂലം ദുരിതം വരില്ലാത്തവർ പോലും ഇടതു സർക്കാരിന്റെ അഹന്ത അപകടമാണെന്ന്‌ മനസിലാക്കി. ഇനിയും പഠിച്ചില്ലെങ്കിൽ ഇടതിന്റെ സമ്പൂർണ്ണ നാശമാണ് അടുത്ത ഇലക്ഷന് ഉണ്ടാകാൻ പോകുന്നത്. നാടുമുഴുവൻ അഴിമതിയും, സ്വജനപക്ഷപാതവും, അക്രമങ്ങളുമാണ്. പിണറായിക്കും കോടിയേരിക്കും ഇപ്പോൾ കുടുംബകാര്യങ്ങൾ മാത്രം നോക്കാനേ നേരമുളളൂ. കോടിയേരി തലതിരിഞ്ഞ മക്കളെ രക്ഷിക്കാൻ നടക്കുന്നു; പിണറായി മകളുടെ കെട്ടിയോനെ അടുത്തമുഖ്യനാക്കാൻ പെടാപ്പാട്പെടുന്നു. രണ്ടും നടക്കില്ലാത്ത കാര്യങ്ങളാണ്.