Follow KVARTHA on Google news Follow Us!
ad

ജഹാംഗീർപുരി സംഘർഷം: വി എച് പി, ബജ്‌റംഗ് പ്രവർത്തകർക്കെതിരെ കേസെടുത്തു; ജില്ലാ സേവാ പ്രമുഖ് അറസ്റ്റിൽ; വെടിയുതിർത്ത സോനു ചിക്നയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും

Jahangirpuri clashes: Delhi police file FIRs on VHP, Bajrang men#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഏപ്രിൽ 16 ന് അക്രമാസക്തമായ സംഘർഷം പൊട്ടിപ്പുറപ്പെട്ട ജഹാംഗീർപുരിയിൽ അനുവാദമില്ലാതെ മതപരമായ ഘോഷയാത്ര നടത്തിയതിന് വിശ്വഹിന്ദു പരിഷത് (വി എച് പി), ബജ്റംഗ് ദൾ എന്നിവയിലെ ചില പ്രവർത്തകർക്കെതിരെ ഡെൽഹി പൊലീസ് കേസെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് വി എച് പിയുടെ ജില്ലാ സേവാ പ്രമുഖ് പ്രേം ശർമയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അക്രമത്തിനിടെ വെടിയുതിർത്തതായി ആരോപണമുള്ള യൂനുസ് എന്ന സോനു ചിക്നയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കഴിഞ്ഞ ദിവസമാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ അറസ്റ്റിലായ മറ്റ് രണ്ടുപേരായ അൻസാറിന്റെയും അസ്‌ലമിന്റെയും പൊലീസ് കസ്റ്റഡി തിങ്കളാഴ്ച ഡെൽഹി കോടതി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
  
New Delhi, India, News, Clash, BAJRANG DAL, Case, Police, Custody, Arrest, VHP, Minister, Amit Shah, Jahangirpuri clashes: Delhi police file FIRs on VHP, Bajrang men.

അക്രമത്തിനിടെ എറിയാൻ ഉപയോഗിച്ച കുപ്പികൾ വിതരണം ചെയ്തതിന് 36 കാരനായ ശെയ്ഖ് ഹമീദ് എന്നയാളെ അറസ്റ്റ് ചെയ്തതായും സ്‌ക്രാപ് ഡീലറായി ജോലി ചെയ്യുന്ന ഇയാൾ ജഹാംഗീർപുരി സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം, പ്രദേശത്ത് കലാപത്തിനിടെ വെടിയുതിർത്ത 28കാരന്റെ വീട്ടിലേക്ക് പോയ പൊലീസ് അന്വേഷണ സംഘത്തിന് നേരെ ആക്രമണം നടന്നതായും തുടർന്ന് പൊലീസ് ഒരാളെ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.

സ്ഥിതിഗതികൾ ഇപ്പോൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് നോർത് വെസ്റ്റ് പൊലീസ് ഡെപ്യൂടി കമീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു: 'തിങ്കളാഴ്‌ച പുതിയ കല്ലേറിനെക്കുറിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്യുന്നത് വസ്തുതകളുടെ അതിശയോക്തിയാണ്. ഇത് ഒരു ചെറിയ, ഒറ്റപ്പെട്ട സംഭവമായിരുന്നു. നിയമനടപടി സ്വീകരിച്ചുവരികയാണ്', അവർ കൂട്ടിച്ചേർത്തു.

അതേസമയം, അക്രമത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃക കാട്ടാനും ഡെ ൽഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി.

Keywords: New Delhi, India, News, Clash, BAJRANG DAL, Case, Police, Custody, Arrest, VHP, Minister, Amit Shah, Jahangirpuri clashes: Delhi police file FIRs on VHP, Bajrang men.
< !- START disable copy paste -->

1 comment

  1. Really funny!Those who pelted stones and made some shooting are not guilty. Guilty are those who made the religious procession !