Follow KVARTHA on Google news Follow Us!
ad

കാന്തപുരം എ പി അബൂബകർ മുസ്ലിയാരെ കാത്തുനിന്ന പ്രധാനമന്ത്രി; തടഞ്ഞ പൊലീസിനെയും ഞെട്ടിച്ച വിഐപി! മുൻ എസ് പിയുടെ കുറിപ്പ് ഫേസ്ബുകിൽ

Story of Prime Minister Vajpayee awaits Kanthapuram Aboobacker Musliyar , #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്:(www.kvartha.com 11.03.2022) കാന്തപുരം എ പി അബൂബകർ മുസ്ലിയാരെ കാത്തുനിന്ന പ്രധാനമന്ത്രി എ ബി വാജ്‌പേയുടെയും സന്ദർശിക്കാൻ ചെന്ന കാന്തപുരത്തെ തടഞ്ഞ പൊലീസിന്റെയും ഓർമകൾ പങ്കുവെച്ച മുൻഎസ്പി പ്രദീപ് കുമാറിന്റ ഫേസ്ബുക് കുറിപ്പ് ശ്രദ്ധേയമാവുന്നു. അന്ന് പ്രധാനമന്ത്രി ആയിരുന്ന വാജ്‌പേയ് കോഴിക്കോട് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. കാന്തപുരം അദ്ദേഹത്തിൻറെ സന്ദർശിക്കാൻ അനുവാദവും വാങ്ങിയിരുന്നു. ശക്തമായ പൊലീസ് കാവലാണ് പ്രധാനമന്ത്രിക്ക് പൊലീസ് ഒരുക്കിയത്. കമീഷണർക്കാണ് സുരക്ഷാചുമതല. അസിസ്റ്റന്റായി മുൻ എസ്പി സിഎം പ്രദീപ് കുമാറും ഉണ്ടായിരുന്നു.
                  
News, Kerala, Kozhikode, Prime Minister, Kanthapuram A.P.Aboobaker Musliyar, Top-Headlines, Police, SP, Prime Minister Vajpayee, Prime Minister Vajpayee awaits Kanthapuram Aboobacker Musliyar.

അതിനിടെ വാജ്‌പേയിയെ കാണാൻ ഗസ്റ്റ് ഹൗസിലേക്ക് വരികയായിരുന്ന കാന്തപുരത്തെ പൊലീസ് തടഞ്ഞു. വാഹനത്തിൽ നിന്ന് ഇറങ്ങിയ സെക്യൂരിറ്റി കാന്തപുരമാണ് പിന്നിലെന്നും വാഹനത്തിൽ കടത്തിവിടണം എന്നും പറഞ്ഞു. പൊലീസ് കടത്തിവിട്ടില്ലെന്നു മാത്രമല്ല നിന്നെയും കാന്തപുരത്തെയും എടുത്ത് ലോക്കപിലിടും എന്ന് കൂടി അയാളോട് പറഞ്ഞു. ഇതെല്ലാം കണ്ടുകൊണ്ട് സിഎം പ്രദീപ് കുമാറും സ്ഥലത്തുണ്ടായിരുന്നു. 'സർ ഞങ്ങൾ പ്രധാന മന്ത്രിയെ കാണാൻ പോവുകയാണ് അതിനുള്ള പെർമിഷൻ ഉണ്ട്', വാഹനത്തിൽ നിന്നിറങ്ങി കാന്തപുരം പ്രദീപ് കുമാറിനോട് പറഞ്ഞു.

'പെർമിഷൻ ഉണ്ടെങ്കിൽ നേരത്തേ വരണം. ഇപ്പൊൾ വിടാൻ പറ്റില്ലെന്ന് എസിപിയുടെ മറുപടി. കാന്തപുരം അഭ്യർഥന തുടർന്നപ്പോൾ മേലുദ്യോഗസ്ഥനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം വയർലസിൽ നൽകിയ മറുപടി. ‘അയാളോടു മിണ്ടാതെ പൊയ്‌ക്കോളാൻ പറ’ എന്ന്. കാന്തപുരം വീണ്ടും അഭ്യർഥിച്ചു. ‘സാർ പ്രധാനമന്ത്രി എനിക്കു വേണ്ടി കാത്തിരിക്കുകയാണ്. അപ്പോഴാണ് എനിക്കു ഒരുകാര്യം വ്യക്തമായത്. സമയം കഴിഞ്ഞിട്ടും പ്രധാനമന്ത്രി പുറപ്പെടുന്നില്ല.

ഞാൻ വീണ്ടും കമീഷണറെ വിളിച്ചു. അയാൾ പറയുന്നതിൽ എന്തൊ കാര്യമുണ്ട് എന്ന് തോന്നുന്നു എന്ന് പറഞ്ഞു. ‘എന്നാപ്പിന്നെ ആ ശ്രീജിതിനോട് ചോദിക്കു. ഇന്നത്തെ എഡിജിപി അന്ന് കോഴിക്കോട് എഎസ്പി ആയിരുന്നു. അദ്ദേഹത്തിന് ആയിരുന്നു ഗസ്റ്റ് ഹൗസിന്റെ സംരക്ഷണ ചുമതല. ഞാനദ്ദേഹത്തെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം തിരിച്ചു വിളിച്ചു പറഞ്ഞു. പ്രധാനമന്ത്രി കാന്തപുരത്തിനെ കാത്തിരിക്കുകയാണ്, പെട്ടെന്ന് പറഞ്ഞു വിടൂ എന്ന്. പൊയ്‌ക്കോളൂ എന്ന് പറഞ്ഞപ്പോൾ കാന്തപുരം ഒരുപാടു നന്ദി പറഞ്ഞു' - പ്രദീപ് കുമാർ ഫേസ്ബുകിൽ കുറിച്ചു.

Keywords: News, Kerala, Kozhikode, Prime Minister, Kanthapuram A.P.Aboobaker Musliyar, Top-Headlines, Police, SP, Prime Minister Vajpayee, Story of Prime Minister Vajpayee awaits Kanthapuram Aboobacker Musliyar.

< !- START disable copy paste -->

1 comment

  1. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...