Follow KVARTHA on Google news Follow Us!
ad

ശക്തമായ ശീതക്കാറ്റും പൊടിക്കാറ്റും; വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി ഒമാനില്‍ ബുധനാഴ്ച്ചവരെ അസ്ഥിര കാലാവസ്ഥ

ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്കുശേഷം വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി താപനില താഴ്ന്നു. മസ്‌കത്ത് അടക്കം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത News, World, Oman, Rain, Muscat, Gulf, Weather, Unstable Weather in Oman Couses to Dust Wind

മസ്‌കത്ത്: (www.kvartha.com 28.01.2020) ഒമാനില്‍ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയ്ക്കുശേഷം വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി താപനില താഴ്ന്നു. മസ്‌കത്ത് അടക്കം വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത ശീതക്കറ്റാണ്. അല്‍ വുസ്തയിലും ദോഫാര്‍ ഗവര്‍ണറേറ്റിലെയുമടക്കം തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റും വീശി.

രാത്രിയാണ് ശീതക്കാറ്റ് കരുത്തോടെ വീശുന്നത്. മസ്‌കത്തിലടക്കം വടക്കന്‍ ഗവര്‍ണറേറ്റുകള്‍ മൂടിക്കെട്ടിയ അവസ്ഥയിലാണ്. പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയുമുണ്ടായി. ജബല്‍ അഖ്ദറില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മഞ്ഞുവീഴ്ചയുമുണ്ടായി. ഇവിടെ താപനില മൈനസ് രണ്ടു ഡിഗ്രി വരെ താഴ്ന്നു. വടക്കുകിഴക്കന്‍ കാറ്റ് ബുധനാഴ്ച്ചവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റിന്റെ ശക്തി കുറവായിരിക്കും. തീരപ്രദേശങ്ങളില്‍ താപനില 14 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെയും പര്‍വത പ്രദേശങ്ങളില്‍ ഒറ്റ അക്കവുമാകും.

News, World, Oman, Rain, Muscat, Gulf, Weather, Unstable Weather in Oman Couses to Dust Wind

പൊടിക്കാറ്റിന്റെ ഫലമായി ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്നും ആര്‍ ഒ പി മുന്നറിയിപ്പ് നല്‍കി. അല്‍ അഷ്‌കറയില്‍നിന്ന് ക്വാഹിദ് വഴി റാസ്അല്‍റുവൈസിലേക്കുള്ള റോഡില്‍ മണല്‍ക്കൂനകളുള്ളതിനാല്‍ വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ ഒപി തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുണ്ട്. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ മുസന്ദം ഗവര്‍ണറേറ്റിലെ ഖസബിലാണ് കൂടുതല്‍ മഴ പെയ്തത്- 53 മില്ലിമീറ്റര്‍. മസ്‌കത്തില്‍ വെള്ളിയാഴ്ച രാത്രി മുതലാണ് മഴ തുടങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ചെയും മത്രയടക്കം മേഖലകളില്‍ ചാറ്റല്‍മഴ പെയ്തു. കാറ്റില്‍ കടലിളകിയതിനാല്‍ തിങ്കളാഴ്ച ടൂറിസ്റ്റുകളുമായെത്തിയ ക്രൂസ് കപ്പല്‍ മത്രയില്‍ അടുക്കാതെ മടങ്ങി.

Keywords: News, World, Oman, Rain, Muscat, Gulf, Weather, Unstable Weather in Oman Couses to Dust Wind