Follow KVARTHA on Google news Follow Us!
ad

പൗരത്യ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് മനുഷ്യ ഭൂപടം തീര്‍ക്കും

പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെKannur, News, Kerala, UDF, Press meet, Programme, Inauguration, Conference
കണ്ണൂര്‍: (www.kvartha.com 28.01.2020) പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. വൈകുന്നേരം 4.30 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ യുഡിഎഫ് മനുഷ്യഭൂപടം തീര്‍ക്കും. 3000 പേര്‍ മനുഷ്യഭൂപടത്തില്‍ അണിനിരക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫയും കണ്‍വീനര്‍ വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചങ്കുറപ്പോടെ ഭാരതം, ഒരുക്കാം ഒരുമയുടെ ഭൂപടം എന്ന മുദ്രാവാക്യവുമായാണ് മനുഷ്യഭൂപടം തീര്‍ക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എം പി, എംഎല്‍എമാരായ കെ സി ജോസഫ്, അഡ്വ. സണ്ണി ജോസഫ്, കെഎം ഷാജി എന്നിവരും വിവിധ മത നേതാക്കളും സംസാരിക്കും. യുഡിഎഫിനു പുറത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെ വിവിധ സംഘടനകളുടെ പ്രതിനിധികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കും.

 Kannur, News, Kerala, UDF, Press meet, Programme, Inauguration, Conference, Manushya Bhoopadam, CAA, UDF against CAA; Ready for Manushya Bhoopadam

ദേശീയപതാകയുടെ നിറങ്ങളിലുള്ള തൊപ്പികള്‍ ധരിച്ചാണ് ഇന്ത്യാ ഭൂപടത്തിന്റെ ആകൃതിയില്‍ പ്രവര്‍ത്തകര്‍ അണിനിരക്കുക. ഭൂപടത്തിനു ചുറ്റുമായി ദേശീയ പതാകകള്‍ വീശി പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കും. മനുഷ്യ ഭൂപടത്തില്‍ അണിനിരക്കുന്നവര്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും.വിപുലമായ തയ്യാറെടുപ്പുകളാണ് മനുഷ്യഭൂപട പരിപാടിയുമായി ബന്ധപ്പെട്ട് നടത്തി വരുന്നത്. ഒരു കോടി കത്തുകള്‍ സംസ്ഥാനത്തു നിന്ന് രാഷ്ട്രപതിക്കയക്കാനാണ് യുഡിഎഫ് തീരുമാനം. പി ടി ജോസ്, സി എ അജീര്‍, അഡ്വ. മനോജ്കുമാര്‍, സുരേഷ് ബാബു എളയാവൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കാസര്‍കോട്ട് മനുഷ്യ ഭൂപടം യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: കാസര്‍കോട്ട് മനുഷ്യ ഭൂപടം എംഎല്‍എ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ബുധനാഴ്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ ദിനവും ഭാരതത്തിന്റെ ഭൂപടവും ഒരുക്കും. വൈകീട്ട് നാലിന് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള സിറ്റി ടവറിന് മുന്നിലുള്ള ഗ്രൗണ്ടില്‍ ഒരുക്കുന്ന ഭാരത ഭൂപടത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കും. ഗാന്ധിജി രക്തസാക്ഷിത്വ ദിനമായ ബുധനാഴ്ച വൈകീട്ട് 5.15 മണിക്ക് പ്രതിജ്ഞ എടുക്കും.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് 'ഭാരത ഭൂപടം' ഒരുക്കുന്നത്. എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എ, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാഷ്ട്രപതിക്ക് ഒരു കോടി ആളുകള്‍ ഒപ്പിട്ട് കത്തുകള്‍ അയക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ കരിവെള്ളൂര്‍ വിജയന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, അബ്രഹാം തോണക്കര സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, News, Kerala, UDF, Press meet, Programme, Inauguration, Conference, Manushya Bhoopadam, CAA, UDF against CAA; Ready for Manushya Bhoopadam