Follow KVARTHA on Google news Follow Us!
ad

കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകം; സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനും ഡ്രൈവറും അറസ്റ്റില്‍; കാര്‍ കണ്ടെത്തി; കൊലയ്ക്ക് കാരണം രൂപശ്രീയിലുള്ള സംശയം

കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചുkasaragod, News, Local-News, Trending, Dead, Dead Body, Police, Arrested, Allegation, Crime Branch, Teacher, school, Kerala,
മഞ്ചേശ്വരം: (www.kvartha.com 24.01.2020) കാസര്‍കോട്ടെ അധ്യാപികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ സഹപ്രവര്‍ത്തകനായ ചിത്രകലാ അധ്യാപകനും ഡ്രൈവറും അറസ്റ്റില്‍. മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തി.

Roopasree's death case; police arrested two, kasaragod, News, Local-News, Trending, Dead, Dead Body, Police, Arrested, Allegation, Crime Branch, Teacher, School, Kerala

മഞ്ചേശ്വരം മിയാപദവ് കടപ്പാത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപിക രൂപശ്രീ (44)യുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ട രമണകാരന്തരയെ (50)യെ ആണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

Roopasree's death case; police arrested two, kasaragod, News, Local-News, Trending, Dead, Dead Body, Police, Arrested, Allegation, Crime Branch, Teacher, School, Kerala

അധ്യാപികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇയാളുടെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും രൂപശ്രീയുടെ എന്ന് കരുതുന്ന മുടി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേ കാറിലാണ് മൃതദേഹം കടല്‍ക്കരയില്‍ എത്തിച്ച് കടലില്‍ തള്ളിയതെന്ന സൂചനയാണ് പുറത്ത് വരുന്നത് .


ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

Roopasree's death case; police arrested two, kasaragod, News, Local-News, Trending, Dead, Dead Body, Police, Arrested, Allegation, Crime Branch, Teacher, School, Kerala

തലമുടി പൂര്‍ണമായി കൊഴിഞ്ഞ നിലയില്‍ നഗ്‌നയായ നിലയിലായിരുന്നു മൃതദേഹം. ബ്രാ മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് കണ്ടെത്തിയിരുന്നു.

ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് ബന്ധുക്കള്‍ കൊലപാതകമാണെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കാണാതായ ദിവസം സ്വന്തം സ്‌കൂട്ടറില്‍ രൂപശ്രീ മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്നതിന്റെ സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

രൂപശ്രീയെ അധ്യാപകന്‍ കാറില്‍ പിന്തുടര്‍ന്നതും സി സി ടി വി ദൃശ്യത്തില്‍ നിന്നും വ്യക്തമായിരുന്നു. അധ്യാപകനും രൂപശ്രീയും അടുപ്പത്തിലായിരുന്നുവെന്നും ഇവര്‍ക്ക് രൂപശ്രീയില്‍ ഉണ്ടായ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Roopasree's death case; police arrested two, kasaragod, News, Local-News, Trending, Dead, Dead Body, Police, Arrested, Allegation, Crime Branch, Teacher, School, Kerala.
< !- START disable copy paste -->