Follow KVARTHA on Google news Follow Us!
ad

പാലിയേക്കര ട്രാക്ക് തെറ്റിച്ച ദമ്പതികള്‍ക്ക് നേരെ അസഭ്യവും കൈയ്യേറ്റവും; വാഹനത്തിരക്കുള്ള സമയത്ത് ഒഴിഞ്ഞുകിടന്ന ഫാസ്ടാഗ് ട്രാക്കിലൂടെ സഞ്ചരിച്ച യാത്രകാരെയാണ് ജീവനക്കാര്‍ കൈയ്യേറ്റം ചെയ്തത്

ടോള്‍പ്ലാസയില്‍ ട്രാക്ക് തെറ്റിച്ച സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്കുനേരെ ജീവനക്കാരുടെ കൈയേറ്റവും അസഭ്യവര്‍ഷവും. പരിക്കേറ്റ ദമ്പതിമാര്‍ പുതുക്കാട് താലൂക്ക് News, Kerala, Thrissur, Traffic, Passengers, Violence, Hospital, Passengers Driving Fast Tag Track While Facing Violence by Authority
പാലിയേക്കര: (www.kvartha.com 25.01.2020) ടോള്‍പ്ലാസയില്‍ ട്രാക്ക് തെറ്റിച്ച സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്കുനേരെ ജീവനക്കാരുടെ കൈയേറ്റവും അസഭ്യവര്‍ഷവും. പരിക്കേറ്റ ദമ്പതിമാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. നെന്മണിക്കര സ്വദേശി വെളിയത്തുപറമ്പില്‍ വിമല്‍ (40), ഭാര്യ തനൂജ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം.

നടത്തറ പഞ്ചായത്തില്‍ വി.ഇ.ഒ. ആയ ഭാര്യയെ ഓഫീസിലാക്കാന്‍ പാലിയേക്കര ടോള്‍പ്ലാസയിലൂടെ കടന്നുപോയപ്പോഴാണ് ദുരനുഭവം. വലിയ വാഹനത്തിരക്കുള്ള സമയത്ത് ഒഴിഞ്ഞുകിടന്ന ഫാസ്ടാഗ് ട്രാക്കിലൂടെ പോയതാണ് പ്രശ്‌നത്തിനു കാരണം. മുന്‍പില്‍ പോയിരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് പിന്നാലെ ഫാസ്ടാഗ് ട്രാക്കില്‍ കടന്നതായിരുന്നു ഇവര്‍.

ട്രാക്കില്‍ പ്രവേശിച്ച സമയം സ്‌കൂട്ടറിന് പിന്നിലിരുന്ന തനൂജയെ വലിച്ചിറക്കാനായി ജീവനക്കാരുടെ ശ്രമം. ഇത് ചോദ്യം ചെയ്തതോടെ അസഭ്യവര്‍ഷമായി. തുടര്‍ന്ന് വാക്കേറ്റവും കൈയേറ്റവും നടന്നു. കൂടുതല്‍ ടോള്‍പ്ലാസ ജീവനക്കാരും നാട്ടുകാരും പ്രശ്‌നത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതിനിടെ ടോള്‍ ജീവനക്കാരന്‍ വിമലിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുതകര്‍ത്തു.സംഘര്‍ഷമായി. ഇതിനിടെ വിമലിന്റെ മൂക്കിനും തനൂജയുടെ കൈക്കും തോളെല്ലിനും പരിക്കേറ്റു.

അതേസമയം ട്രാക്ക് തെറ്റിച്ച് വരുന്നവരെയെല്ലാം ടോള്‍ ബൂത്തിന് സമീപത്തു നിന്ന ജീവനക്കാരന്‍ അസഭ്യം പറഞ്ഞിരുന്നുവെന്ന് വിമല്‍ പറയുന്നു. വിമലിനെയും ഭാര്യയെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

News, Kerala, Thrissur, Traffic, Passengers, Violence, Hospital, Passengers Driving Fast Tag Track While Facing Violence by Authority

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrissur, Traffic, Passengers, Violence, Hospital, Passengers Driving Fast Tag Track While Facing Violence by Authority