Follow KVARTHA on Google news Follow Us!
ad

തങ്ങളുടെ പൗരന്മാര്‍ നിയമവിരുദ്ധമായി നിങ്ങളുടെ രാജ്യത്ത് താമസിക്കുന്നുവെങ്കില്‍ അവരെ തിരിച്ച് കൊണ്ടുവരാന്‍ തയാര്‍ ;ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന പൗരന്മാരുടെ പട്ടിക തയാറാക്കാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ്

തങ്ങളുടെ പൗരന്മാര്‍ നിയമവിരുദ്ധമായി നിങ്ങളുടെ രാജ്യത്ത് താമസിക്കുന്നുNews, Politics, Bangladesh, Criticism, Minister, Trending, World,
ധാക്ക: (www.kvartha.com 16.12.2019) തങ്ങളുടെ പൗരന്മാര്‍ നിയമവിരുദ്ധമായി നിങ്ങളുടെ രാജ്യത്ത് താമസിക്കുന്നുവെങ്കില്‍ അവരെ തിരിച്ച് കൊണ്ടുവരാന്‍ തയാര്‍ എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുള്‍ മോമന്‍. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന പൗരന്മാരുടെ പട്ടിക തയാറാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന തങ്ങളുടെ പൗരന്മാരുടെ ഒരു പട്ടിക തയാറാക്കാന്‍ ഇന്ത്യയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അതനുസരിച്ചുള്ള പൗരന്മാരെ തങ്ങള്‍ രാജ്യത്തേക്ക് തിരികെ എത്തിക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Willing to take back our citizens, if any, illegally staying in India: Bangladesh,News, Politics, Bangladesh, Criticism, Minister, Trending, World

അതേസമയം ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അത് ബംഗ്ലാദേശിനെ ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗ്ലാദേശും ഇന്ത്യയും തമ്മില്‍ 'മധുരതരമായ'തും സാധാരണവുമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും ഇക്കാര്യങ്ങള്‍ ആ ബന്ധത്തെ ഒരു വിധത്തിലും ബാധിക്കുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സാമ്പത്തിക കാരണങ്ങളാല്‍ പൗരത്വമുള്ളവര്‍ അനധികൃതമായി ബംഗ്ലാദേശിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തയും മോമന്‍ നിഷേധിച്ചു. എന്നാല്‍ തങ്ങളുടെ പൗരന്മാരല്ലാതെ ആരെങ്കിലും അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് കടന്നാല്‍ അവരെ തിരിച്ചയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

വ്യാഴാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരുന്ന ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തിരക്കാണെന്ന കാരണം പറഞ്ഞുകൊണ്ട് അവസാന നിമിഷം യാത്ര മാറ്റി വച്ചിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസായതിന് ശേഷമാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള തീരുമാനം മോമന്‍ ഉപേക്ഷിച്ചതെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Willing to take back our citizens, if any, illegally staying in India: Bangladesh,News, Politics, Bangladesh, Criticism, Minister, Trending, World.