Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടെ നിര്‍ത്താന്‍ പത്രപ്രവര്‍ത്തക യൂണിയന്‍; മാനദണ്ഡങ്ങളും തൊഴില്‍ നിയമവും പാലിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താന്‍ സ്‌ക്രീനിംഗ് കമ്മിറ്റിയെ നിയോഗിക്കും

സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെ കൂടെ നിര്‍ത്താന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന News, Kerala, Online, Media, Kannur, News Paper, Government, Press-Club, Press meet, Press Union to keep up with online media
കണ്ണൂര്‍: (www.kvartha.com 15.12.2019) സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെ കൂടെ നിര്‍ത്താന്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം തിരുമാനിച്ചു. മാനദണ്ഡങ്ങളും തൊഴില്‍ നിയമവും പാലിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്കാണ് യൂണിയനിലും പ്രസ് ക്‌ളബിലും പ്രവേശനം. ഇത്തരം മാധ്യമങ്ങളെ കണ്ടെത്തുന്നതിനായി ഒരു സ്‌ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കും. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണ് ബൈലോയില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അംഗത്വം നല്‍കുക.


ശമ്പളം മുടങ്ങിയ മംഗളം, തത്സമയം എന്നീ പത്രങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ യൂണിയന്‍ തീരുമാനിച്ചു. പ്രമുഖ പത്രങ്ങളുടെ അനുബന്ധമായി വെബ്-ഓണ്‍ലൈന്‍ മീഡിയയില്‍ ജോലി ചെയ്യുന്ന വീഡിയോ ഗ്രാഫര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇതിനായി യൂണിയന്‍ പ്രവര്‍ത്തിക്കുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. തൃശൂര്‍ കാസിനോ കള്‍ച്ചറല്‍ അക്കാദമിയില്‍ (കെ.എം ബഷീര്‍ നഗര്‍) രണ്ടു ദിവസമായി നടന്നു വന്ന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Online, Media, Kannur, News Paper, Government, Press-Club, Press meet, Press Union to keep up with online media