Follow KVARTHA on Google news Follow Us!
ad

പൗരത്വ ബില്‍: ജാമിഅ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ച പരിഗണിക്കും; പൊലീസിനെതിരെ സ്വമേധയ കേസെടുക്കില്ല; വിദ്യാര്‍ത്ഥികളാണെന്ന് കരുതി നിയമം കയ്യിലെടുക്കാനാവില്ല; ആദ്യം കലാപം അവസാനിക്കട്ടെ എന്നിട്ടാകാം നടപടിയെന്നും ചീഫ് ജസ്റ്റിസ്

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ New Delhi, News, Politics, Supreme Court of India, Protesters, Students, Criticism, National,
ന്യൂഡെല്‍ഹി: (www.kvartha.com 16.12.2019) പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് സുപ്രീംകോടതി. സമാധാനപരമായ പ്രതിഷേധങ്ങളോട് യോജിക്കുമെന്നും എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.

ജാമിഅ മിലിയ, അലിഗഢ് സര്‍വകലാശാലകളിലെ പൊലീസ് നടപടിയില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന ആവശ്യത്തില്‍ ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

No report sought on Jamia protests: MHA sources,New Delhi, News, Politics, Supreme Court of India, Protesters, Students, Criticism, National

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ്ങാണ് ജാമിഅ മിലിയ, അലിഗഢ് വിഷയം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ജാമിഅ മിലിയയിലെ സംഘര്‍ഷത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു ഇന്ദിര ജെയ്സിങ്ങിന്റെ ആവശ്യം. സര്‍വകലാശാലകളില്‍ നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അവര്‍ വാദിച്ചു.

വിദ്യാര്‍ഥികളാണെന്നു കരുതി നിയമം കയ്യിലെടുക്കാന്‍ ആകില്ല. നടപടിയെടിക്കാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ആദ്യം കലാപം അവസാനിക്കട്ടെ എന്നിട്ടാകാം നടപടിയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങള്‍ക്ക് തങ്ങള്‍ എതിരല്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകനായ കോലിന്‍ ഗോണ്‍സാല്‍വസും ജാമിഅ വിഷയം ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഉന്നയിച്ചു. ജാമിഅയിലുണ്ടായ സംഘര്‍ഷത്തില്‍ റിട്ട.സുപ്രീം കോടതി ജഡ്ജി അന്വേഷണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

എന്നാല്‍ കലാപവും അക്രമവും പൊതുമുതല്‍ നശിപ്പിക്കലും തുടര്‍ന്നാല്‍ ഇതൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ തങ്ങളും കാണേണ്ടതില്ലേ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും വാദം കേള്‍ക്കാമെന്നും അറിയിച്ചു.

അതിനിടെ, ജാമിഅ മിലിയ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഡെല്‍ഹി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും കലാപത്തിനുമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതിനിടെ പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പലയിടത്തും പ്രതിഷേധം ആളിക്കത്തുന്നു. ഡൈല്‍ഹി ജാമിഅയിലും അലിഗഡ് സര്‍വകലാശാലയിലും വീണ്ടും പ്രതിഷേധം ആരംഭിച്ചു. അലിഗഡ് സര്‍വകലാശാലയില്‍ നിന്ന് മുഴുവന്‍ വിദ്യാര്‍ഥികളെയും ഒഴിപ്പിക്കുമെന്ന് യുപി പൊലീസ് മോധാവി അറിയിച്ചു.

അതിനിടെ ഡെല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ രംഗത്തെത്തി. മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉറുദു സര്‍വകലാശാല, ലക്‌നൗ നഡ്വയിലെ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിലും കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. നിയമഭേദഗതിയെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് അര്‍ധരാത്രി രാജ്ഭവനിലേക്കു മാര്‍ച്ച് നടന്നു.

ഡി വൈ എഫ് ഐ, എസ് എഫ് ഐ, കെ എസ് യു മാര്‍ച്ചുകളില്‍ സംഘര്‍ഷമുണ്ടായി. തലശേരിയിലും കണ്ണൂരിലും ട്രെയിനുകള്‍ തടഞ്ഞു. കരിപ്പൂരിലും എറണാകുളം സൗത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No report sought on Jamia protests: MHA sources,New Delhi, News, Politics, Supreme Court of India, Protesters, Students, Criticism, National.