Follow KVARTHA on Google news Follow Us!
ad

മസ്‌കത്തില്‍ പോലീസെന്ന വ്യാജേന കാര്‍ തട്ടിയെടുത്ത് കടന്നു കളയാന്‍ ശ്രമം; പ്രതിക്ക് മൂന്നു വര്‍ഷം തടവും പിഴയും

മസ്‌കത്തില്‍ പോലീസെന്ന വ്യാജേന കാര്‍ തട്ടിയെടുത്ത് കടന്നു കളയാന്‍Muscat, News, Gulf, World, Police, Fine, Case, Car, attack, Hijacked
മസ്‌കത്ത്: (www.kvartha.com 16.12.2019) മസ്‌കത്തില്‍ പോലീസെന്ന വ്യാജേന കാര്‍ തട്ടിയെടുത്ത് കടന്നു കളയാന്‍ ശ്രമം. പ്രതിക്ക് മൂന്നു വര്‍ഷം തടവും 200 റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസെന്ന വ്യാജേന പ്രതി പാര്‍ക്കിങ് നിരോധിച്ച സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്ന വിദേശി യുവാവിനെ വാഹനത്തിന്റെ ഗ്ലാസ് തട്ടിവിളിച്ചു.

തുടര്‍ന്ന് യുവാവിന് പോലീസാണെന്ന് പരിചയപ്പെടുത്തി. വാഹന പാര്‍ക്കിങ് ഇല്ലാത്ത സ്ഥലത്ത് പാര്‍ക്ക് ചെയ്തതിനാല്‍ പിഴയടക്കാന്‍ അല്‍ ഖുറമിലെ ഗതാഗത വകുപ്പില്‍ പോകേണ്ടതുണ്ടെന്ന് പറയുകയും തുടര്‍ന്ന് പ്രതി ബാത്തിന ഹൈവേയിലേക്കു കൊണ്ടുപോയി കാറുടമയെ പുറത്തേക്കു തള്ളിയിട്ട് പ്രതി കാറുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ള്‍മാറാട്ടം, കബളിപ്പിക്കല്‍, അന്യായമായ അക്രമം തുടങ്ങിയ കുറ്റങ്ങളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

Muscat, News, Gulf, World, Police, Fine, Case, Car, attack, Hijacked, Man impersonated a police officer to hijack a car in Muscat; Sentenced to three year jail and fine

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Muscat, News, Gulf, World, Police, Fine, Case, Car, attack, Hijacked, Man impersonated a police officer to hijack a car in Muscat; Sentenced to three year jail and fine