Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡി ജി പി; സംഘടനാ നേതാക്കള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കും; ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ് റ

സംസ്ഥാനത്ത് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ നിയമThiruvananthapuram, News, Harthal, High Court of Kerala, Police, Notice, Kerala,
തിരുവനന്തപുരം : (www.kvartha.com 16.12.2019) സംസ്ഥാനത്ത് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹൈക്കോടതി നിര്‍ദേശ പ്രകാരം നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംഘടനാ നേതാക്കള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്നും ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഹര്‍ത്താല്‍ നടത്തുന്ന സംഘടനകള്‍ ഏഴുദിവസം മുമ്പ് തന്നെ നോട്ടീസ് നല്‍കണമെന്നാണ് ഉത്തരവ്. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകള്‍ നോട്ടീസ് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത് കുറ്റകരമായ നടപടിയാണ്.

DGP Loknath Behra about Harthal,Thiruvananthapuram, News, Harthal, High Court of Kerala, Police, Notice, Kerala

തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ അടക്കം ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: DGP Loknath Behra about Harthal,Thiruvananthapuram, News, Harthal, High Court of Kerala, Police, Notice, Kerala.