Follow KVARTHA on Google news Follow Us!
ad

തൊഴില്‍ തേടി കേരളത്തിലെത്തി; ഒടുവില്‍ പശ്ചിമബംഗാളിലെ നക്സല്‍ബാരിലുള്ള ഈ ഹല്‍വ നിര്‍മാണ തൊഴിലാളിയെ തേടിയെത്തിയത് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപതുലക്ഷം; ഓണം ബമ്പറിനു ശേഷം ഭാഗ്യദേവത കരുനാഗപ്പള്ളിയെ കടാക്ഷിക്കുന്നത് ഇത് മൂന്നാംതവണ

തൊഴില്‍ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന News, Local-News, Lottery, Winner, West Bengal, Kerala,
കരുനാഗപ്പള്ളി: (www.kvartha.com 26.11.2019) തൊഴില്‍ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ കടാക്ഷിച്ച് ഭാഗ്യ ദേവത. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഹല്‍വ നിര്‍മാണ തൊഴിലാളിയായ ശുഭാ ബര്‍മനെ തേടിയാണ് ഇക്കുറി പൗര്‍ണമി ലോട്ടറിയുടെ ഭാഗ്യം എത്തിയത്.

കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു ഹല്‍വ നിര്‍മാണ യൂണിറ്റിലെ തൊഴിലാളിയാണ് പശ്ചിമബംഗാളിലെ നക്സല്‍ബാരിലുള്ള ശുഭാ ബര്‍മന്‍. കുടുംബസമേതം ഒന്‍പതു മാസം മുന്‍പാണ് ഇയാള്‍ കേരളത്തിലെത്തിയത്. മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപതുലക്ഷം ശുഭാ ബര്‍മനെ തേടിയെത്തിയത്.

Kerala state lottery Pournami RN-419 results annouced; first prize Rs 70 lakh, News, Local-News, Lottery, Winner, West Bengal, Kerala

തൊഴിലുടമ ഇടപെട്ട് ശുഭാ ബര്‍മന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. നികുതി കഴിച്ച് നാല്‍പത്തിയഞ്ചുലക്ഷത്തോളം രൂപ ശുഭാ ബര്‍മന് ലഭിക്കും. ഓണം ബമ്പറിനു ശേഷം ഇത് മൂന്നാംതവണയാണ് ഭാഗ്യദേവത കരുനാഗപ്പള്ളിയെ കടാക്ഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala state lottery Pournami RN-419 results annouced; first prize Rs 70 lakh, News, Local-News, Lottery, Winner, West Bengal, Kerala.