Follow KVARTHA on Google news Follow Us!
ad

ശ്രീ റാം.. ജയ് റാം.. ജയ് ജയ് റാം..; ട്വീറ്റുമായി വീരേന്ദര്‍ സേവാഗ്

ജയ് ശ്രീ റാം പോസ്റ്റുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ട്വീറ്ററിലൂടെയാണ് അദ്ദേഹം ജയ് ശ്രീ റാം പോസ്റ്റ് ട്വീറ്റ് ചെയ്തത്. ശ്രീ റാം.. ജയ് റാം.. ജയ് ജയ് റാം.. എന്നായിരുന്നു സേവാഗിIndia, News, National, Sehwag, India, Cricket, Babri Masjid Demolition Case, 'Jai Shri Ram': Virender Sehwag celebrates Ayodhya verdict
ന്യൂഡെല്‍ഹി: (www.kvartha.com 09.11.2019) ജയ് ശ്രീ റാം പോസ്റ്റുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ട്വീറ്ററിലൂടെയാണ് അദ്ദേഹം ജയ് ശ്രീ റാം പോസ്റ്റ് ട്വീറ്റ് ചെയ്തത്. ശ്രീ റാം.. ജയ് റാം.. ജയ് ജയ് റാം.. എന്നായിരുന്നു സേവാഗിന്റെ ട്വീറ്റ്. ശ്രീരാമന്റെ ചിത്രം സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ബാബരി മസ്ജിദ് - രാമജന്മഭൂമി തര്‍ക്ക കേസില്‍ ശനിയാഴ്ച സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ മുന്‍ താരത്തിന്റെ ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ സേവാഗ് പക്വതയോടെ പെരുമാറണമെന്നും താങ്കളൊരു സെലിബ്രിറ്റിയാണെന്നുമുള്ള കമന്റുകളാണ് ട്വീറ്റിന് കീഴെ വന്നിട്ടുള്ളത്.


ട്വീറ്റ് പിന്‍വലിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. സേവാഗിന്റെ ട്വീറ്റിനെ അനുകൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.


Keywords: India, News, National, Sehwag, India, Cricket, Babri Masjid Demolition Case,  'Jai Shri Ram': Virender Sehwag celebrates Ayodhya verdict