Follow KVARTHA on Google news Follow Us!
ad

മദ്രാസ് ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയ്ക്ക് പിന്നില്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന സങ്കടവും പരീക്ഷകളിലെ കുറഞ്ഞ മാര്‍ക്കുമെന്ന് പൊലീസ്

മദ്രാസ് ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച chennai, News, Local-News, Dead, Suicide, Student, Police, National,
ചെന്നൈ: (www.kvartha.com 10.11.2019) മദ്രാസ് ഐ ഐ ടി ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനിയായ ഫാത്ത്വിമ ലത്തീഫിനെ(19)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

'ഇന്റര്‍ഗ്രേറ്റഡ് എം എ വിദ്യാര്‍ത്ഥിനിയാണ് ഫാത്ത്വിമ. ആദ്യമായിട്ടാണ് ഫാത്ത്വിമ കുടുംബത്തില്‍ നിന്ന് മാറി ഹോസ്റ്റലില്‍ നില്‍ക്കുന്നത്. വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്ന സങ്കടവും പരീക്ഷകളിലെ കുറഞ്ഞ മാര്‍ക്കുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് സൂചന. ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

IIT Madras Student Found Dead In Her Hostel Room, Police Suspect Suicide, Chennai, News, Local-News, Dead, Suicide, Student, Police, National

ഐ ഐ ടി മദ്രാസ് മരിച്ച വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു.

''ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി വെള്ളിയാഴ്ച രാത്രി (നവംബര്‍ 8) അന്തരിച്ച വാര്‍ത്ത അഗാധമായ സങ്കടത്തോടെ അറിയിക്കുന്നു. ഐ ഐ ടി മദ്രാസിലെ അധ്യാപകരും സ്റ്റാഫും വിദ്യാര്‍ത്ഥികളും മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം അറിയിക്കുന്നു. ഇത് ഇന്‍സ്റ്റിറ്റ്യൂട്ടിനും കുടുംബത്തിനും നികത്താനാവാത്ത നഷ്ടമാണ്. അവളുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ '-അനുശോചനക്കുറിപ്പില്‍ പറയുന്നു.

2018 ഡിസംബര്‍ മുതല്‍ മദ്രാസ് ഐ ഐ ടിയില്‍ നിന്നുണ്ടാകുന്ന അഞ്ചാമത്തെ ആത്മഹത്യ കേസാണിത്. സെപ്തംബര്‍ 22 ന് പാലക്കാട് സ്വദേശിയായ ഓഷ്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ എസ് ഷഹല്‍ കോര്‍മാത്ത് ആത്മഹത്യ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IIT Madras Student Found Dead In Her Hostel Room, Police Suspect Suicide, Chennai, News, Local-News, Dead, Suicide, Student, Police, National.