Follow KVARTHA on Google news Follow Us!
ad

യുപിയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണ മെനു പച്ചക്കറികളും പോഷകാഹാരങ്ങളും; നല്‍കുന്നത് ചോറും മഞ്ഞള്‍ കലക്കിയ വെള്ളവും

ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറികളും പോഷകാഹാരങ്ങളുമാണ് മെനു. എന്നാല്‍, കുട്ടികള്‍ നിലത്തിരുന്ന് കഴിക്കുന്നത് ചോറും മഞ്ഞള്‍ കലക്കിയ News, National, India, New Delhi, school, Students, Food, UP, Kerala, Rajasthan, Karnataka, Meals, Turmeric, Soybean, Turmeric Water being Served in to School Children in Mid Day Meal

ന്യൂഡല്‍ഹി: (www.kvartha.com 15.10.2019) ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറികളും പോഷകാഹാരങ്ങളുമാണ് മെനു. എന്നാല്‍, കുട്ടികള്‍ നിലത്തിരുന്ന് കഴിക്കുന്നത് ചോറും മഞ്ഞള്‍ കലക്കിയ വെള്ളവും. യുപിയിലെ സീതാപുര്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ കഴിക്കുന്ന ഉച്ചഭക്ഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതോടെ സംഭവത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 News, National, India, New Delhi, school, Students, Food, UP, Kerala, Rajasthan, Karnataka, Meals, Turmeric, Soybean, Turmeric Water being Served in to School Children in Mid Day Meal

ചോറും സോയാബീനുമാണ് നല്‍കിയിരുന്നതെന്നും കുട്ടികള്‍ സോയബീന്‍ കഴിച്ച ശേഷം ഗ്രേവി ബാക്കിയായപ്പോഴാണ് വീഡിയോ പകര്‍ത്തിയതെന്നുമാണ് ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ഗ്രാമത്തിലെത്തി സ്‌കൂള്‍ സന്ദര്‍ശിച്ചു.


News, National, India, New Delhi, school, Students, Food, UP, Kerala, Rajasthan, Karnataka, Meals, Turmeric, Soybean, Turmeric Water being Served in to School Children in Mid Day Meal

ഇവിടെ കേരളത്തിലെ വിദ്യാലയങ്ങള്‍ ഇവര്‍ മാതൃകയാക്കേണ്ടി വരും. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച് നേട്ടങ്ങളാണ് കേരള വികസന മാതൃകയുടെ അടിസ്ഥാനം തന്നെ. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പ്രകടനം വിലയിരുത്തുന്നതിന് നീതി ആയോഗ് തയാറാക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ കേരളത്തിന്റെ സ്ഥാനം ഒന്നാമതായിരുന്നു.

76.6 ശതമാനം സ്‌കോര്‍ നേടിയാണ് 20 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാമതെത്തിയത്. ഈ വിഭാഗത്തില്‍ രാജസ്ഥാന്‍, കര്‍ണ്ണാടക എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വലിയ സംസ്ഥാനങ്ങളില്‍ 36.4 ശതമാനം സ്‌കോര്‍ നേടിയ ഉത്തര്‍പ്രദേശാണ് അവസാന സ്ഥാനത്തെത്തിയത്.

ഏതായാലും യുപിയിലെ സംഭവം പുറത്തു വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, school, Students, Food, UP, Kerala, Rajasthan, Karnataka, Meals, Turmeric, Soybean, Turmeric Water being Served in to School Children in Mid Day Meal