Follow KVARTHA on Google news Follow Us!
ad

കാണാതായ പെണ്‍കുട്ടിയെ തേടി തമിഴ്നാട് പോലീസ് കേരളത്തില്‍, കണ്ണൂരും കാസര്‍കോട്ടും അന്വേഷണം

Kerala, kasaragod, Nileshwaram, News, Tamilnadu, Police, Kannur, Payyannur, Missing, Parents, TN Police reached Kerala on missing case കാണാതായ പെണ്‍കുട്ടിയെ തേടി തമിഴ്നാട് പോലീസ് കേരളത്തിലെത്തി. നാല് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ തമിഴ്നാട് തിരുമലാപുരം സ്വദേശിനിയും പത്താം ക്ലാസ്
നീലേശ്വരം: (www.kvartha.com 09/10/2019) കാണാതായ പെണ്‍കുട്ടിയെ തേടി തമിഴ്നാട് പോലീസ് കേരളത്തിലെത്തി. നാല് മാസങ്ങള്‍ക്ക് മുമ്പ് കാണാതായ തമിഴ്നാട് തിരുമലാപുരം സ്വദേശിനിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഡി സൗന്ദര്യ(16)യെ തേടിയാണ് തമിഴ്നാട് പോലീസ് എത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നീലേശ്വരത്തും പയ്യന്നൂരും പോലീസ് പരിശോധന നടത്തി.


തമിഴ്നാട് തിരുമലാപുരത്ത് നിന്നും മെയ് 20നാണ് പെണ്‍കുട്ടിയെ കാണാതായത്. വൈകുന്നേരം 5.30ഓടെ ട്യൂഷന്‍ ക്ലാസിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ തിരുമലാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്താണ് പോലീസ് പെണ്‍കുട്ടിയെ തേടി നീലേശ്വരത്തെത്തിയത്.

കാണാതാവുന്നതിന് മുമ്പ് ഏപ്രില്‍ മാസത്തില്‍ പെണ്‍കുട്ടി മാതാപിതാക്കള്‍ താമസിക്കുന്ന നീലേശ്വരം നെടുങ്കണ്ടയില്‍ വന്നിരുന്നു. ആക്രി കച്ചവടക്കാരായ മാതാപിതാക്കള്‍ നെടുങ്കണ്ടയില്‍ വാടക വീട്ടിലാണ് താമസം. ഇവിടെ ഏതാനും ദിവസം തങ്ങിയ ശേഷം മെയ് 29നാണ് തമിഴ്നാട്ടിലെ അമ്മ വീട്ടിലേക്ക് തിരിച്ചുപോയത്.

അവിടെ നിന്ന് കാണാതായ പെണ്‍കുട്ടി നീലേശ്വരത്ത് എത്തിയിട്ടുണ്ടോ എന്നറിയാനാണ് തിരുമലാപുരം എസ്ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നീലേശ്വരത്തെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പയ്യന്നൂരിലും കാസര്‍കോട്ടും താമസിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, Nileshwaram, News, Tamilnadu, Police, Kannur, Payyannur, Missing, Parents, TN Police reached Kerala on missing case