Follow KVARTHA on Google news Follow Us!
ad

മരിച്ചിട്ട് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൊലപാതകി ആരാണെന്ന് കണ്ടെത്തിയില്ല: ആദര്‍ശിന്റെ റീ പോസ്റ്റ് മോര്‍ട്ടം തിങ്കളാഴ്ച

മരിച്ച് പത്തുവര്‍ഷങ്ങള്‍ക്ക് ഇപ്പുറവും 13ക്കാരന്റെ കൊലപാതകി ആരാണെന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം വീണ്ടും ചെയ്യും. ഭരതന്നൂര്‍ രാമശ്ശേരി News, Kerala, Thiruvananthapuram, Dead, Police, Student, Crime Branch, Post Mortem, Re Inquiry in Death of 14 Year Old Boy in Bharathannur
തിരുവനന്തപുരം: (www.kvartha.com 12.10.2019) മരിച്ച് പത്തുവര്‍ഷങ്ങള്‍ക്ക് ഇപ്പുറവും 13ക്കാരന്റെ കൊലപാതകി ആരാണെന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ പോസ്റ്റ് മോര്‍ട്ടം വീണ്ടും ചെയ്യും. ഭരതന്നൂര്‍ രാമശ്ശേരി വിജയകുമാറിന്റെ മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശിന്റെ (13) മൃതദേഹമാണ് തിങ്കളാഴ്ച പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യുന്നത്.

 News, Kerala, Thiruvananthapuram, Dead, Police, Student, Crime Branch, Post Mortem, Re Inquiry in Death of 14 Year Old Boy in Bharathannur

ഭരതന്നൂര്‍ ഗവ. എച്ച്എസ്എസ് വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശിനെ 2009 ഏപ്രില്‍ നാലിനാണ് മരിച്ച നിലയില്‍ വെള്ളത്തില്‍ കണ്ടെത്തുന്നത്. വൈകുന്നേരം വീട്ടില്‍ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ ആദര്‍ശിനെ കാണാതാവുകയായിരുന്നു. വീടിനടുത്തുള്ള പാടത്തെ കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആദര്‍ശിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കുട്ടി വെള്ളം കുടിച്ചിട്ടില്ലെന്നും  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പോലീസ് മുങ്ങി മരണമാണെന്ന നിഗമനത്തിലാണ് എത്തിയത്.

ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആദര്‍ശിന്റേത് കൊലപാതകമാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആദര്‍ശിന്റെ മരണത്തിന് തുമ്പുണ്ടാക്കാനായില്ല.

എന്നാല്‍ ഇപ്പോള്‍ കൂടത്തായിയിലെ മരണങ്ങള്‍ കൊലപാതകമാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ആദര്‍ശിന്റെ മൃതദേഹവും പുറത്തെടുത്ത് പരിശോധിക്കാന്‍ വീണ്ടും തയ്യാറാവുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Dead, Police, Student, Crime Branch, Post Mortem, Re Inquiry in Death of 14 Year Old Boy in Bharathannur