Follow KVARTHA on Google news Follow Us!
ad

മരിച്ചെന്നു കരുതി ചിതയിലേക്കെടുത്തു; സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ അത് സംഭവിച്ചു; കണ്ണിന് മുന്നില്‍ കാണുന്നത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാകാതെ ബന്ധുക്കള്‍

മരിച്ചെന്നു കരുതി ബന്ധുക്കള്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനിടെNews, Local-News, Natives, Family, Dead Body, hospital, Treatment, National,
ഭുവനേശ്വര്‍: (www.kvartha.com 14.10.2019) മരിച്ചെന്നു കരുതി ബന്ധുക്കള്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുന്നതിനിടെ മധ്യവയസ്‌കന്‍ ശവമഞ്ചത്തില്‍നിന്നും എഴുന്നേറ്റു. ആ കാഴ്ച കണ്ട് വിശ്വസിക്കാനാകാതെ ബന്ധുക്കള്‍. ചിതയിലേക്ക് വയ്ക്കുന്നതിനു തൊട്ടുമുന്‍പാണ് 52കാരനായ സിമഞ്ചല്‍ മാലിക്ക് എന്നയാള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അത്ഭുതമായി ശവമഞ്ചത്തില്‍ നിന്നും എഴുന്നേറ്റത്. സരോഡ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഗന്‍ജം ജില്ലയിലെ ലൗവക ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

എന്നാല്‍ അബോധാവസ്ഥയിലായ സിമഞ്ചല്‍ മാലിക്കിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കൂട്ടാക്കാത്ത ബന്ധുക്കളും ഗ്രാമവാസികളും ഇടിമിന്നലേറ്റു മരിച്ചെന്നു കരുതി സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു. എന്നാല്‍ ചിതയിലേക്കു എടുക്കുന്നതിനു തൊട്ടുമുന്‍പ് മാലിക്കിന് ബോധം തെളിയുകയായിരുന്നു.

Odisha man presumed dead wakes up minutes before cremation, News, Local-News, Natives, Family, Dead Body, Hospital, Treatment, National

ശനിയാഴ്ച വനത്തിനുള്ളില്‍ ആടുകളെ മേയ്ക്കാന്‍ പോയ മാലിക് അവിടെവച്ച് ബോധരഹിതനാവുകയായിരുന്നു. ഇയാള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഗ്രാമവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലില്‍ കാട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തി. ഇടിമിന്നലേറ്റ് സിമഞ്ചല്‍ മാലിക് മരിച്ചെന്ന് ബന്ധുക്കള്‍ വിശ്വസിച്ചു. കടുത്ത പനി ബാധിച്ചിരിക്കെയാണ് ആടിനെ മേയ്ക്കാന്‍ മാലിക് കാട്ടില്‍ പോയത്.

തുടര്‍ന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോയി ചിതയിലേക്ക് എടുക്കുന്നതിനു തൊട്ടു മുന്‍പ് ബോധം വന്ന മാലിക് ശവമഞ്ചത്തില്‍ നിന്നും എഴുന്നേല്‍ക്കുകയായിരുന്നു. ഇതു കണ്ട കുടുംബാംഗങ്ങളും ഗ്രാമവാസികളും ഭയന്നു പിന്നോട്ടുമാറി.

തുടര്‍ന്ന് ബന്ധുക്കള്‍ മാലിക്കിനെ സരോഡ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോവുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു.

അതേസമയം സംഭവത്തെ കുറിച്ച് മാലിക് പറയുന്നത് ഇങ്ങനെയാണ്;

കഴിഞ്ഞ ആഴ്ച നാല് ദിവസം താന്‍ പനിയായി കിടപ്പിലായിരുന്നു. ശനിയാഴ്ച ആടുകളുമായി വനത്തില്‍ മേയ്ക്കാന്‍ പോയി. അവിടൈ വെച്ച് പനി കൂടി. ഇതേ തുടര്‍ന്ന് താന്‍ പെട്ടെന്ന് തന്നെ വീട്ടില്‍ തിരിച്ചെത്തി. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതിനിടെ ബോധം തിരിച്ചു കിട്ടിയെന്നും മാലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Odisha man presumed dead wakes up minutes before cremation, News, Local-News, Natives, Family, Dead Body, Hospital, Treatment, National.