Follow KVARTHA on Google news Follow Us!
ad

ജോളിയുമായി നിരന്തരം ഫോണ്‍വിളിയിലേര്‍പ്പെട്ടവരെല്ലാം ജാഗ്രതൈ; ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്; ബി എസ് എന്‍ എല്‍ ജീവനക്കാരനും, സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളും, വനിതാ തഹസില്‍ദാരുമെല്ലാം ലിസ്റ്റില്‍

കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളിയുടെ അടുത്ത Kozhikode, News, Trending, Murder, Crime, Criminal Case, Arrested, Phone call, Police, Kerala,
കോഴിക്കോട്: (www.kvartha.com 08.10.2019)  കൂടത്തായി കൂട്ടക്കൊല കേസിലെ മുഖ്യപ്രതി ജോളിയുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ജോളിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ച പോലീസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കി കഴിഞ്ഞു. അന്വേഷണം തുടങ്ങിയ കാലഘട്ടം മുതല്‍ അറസ്റ്റിലാവുന്നതിന് രണ്ട് ദിവസം മുന്‍പ് വരെ ജോളി ഇവരുമായി നിരന്തരം ഫോണ്‍ കോളുകള്‍ ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോളിയുടെ ഫോണിലേക്ക് കൂടുതല്‍ വിളിച്ചവരെയെല്ലാം ചോദ്യം ചെയ്യലിന് വിധേയമാക്കും എന്നാണ് സൂചന.

അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ വിളിച്ചത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. തന്നോട് സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളേയും, വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ചൊവ്വാഴ്ച തന്നെ പോലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.

Koodathai case police interrogate persons in Jolly's case, Kozhikode, News, Trending, Murder, Crime, Criminal Case, Arrested, Phone call, Police, Kerala

ഇപ്പോള്‍ കൂടത്തായില്‍ ഉള്ള ബി എസ് എന്‍ എല്‍ ജീവനക്കാരനോട് സ്ഥലത്ത് ഉണ്ടാവണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അടുത്ത കുറച്ചു ദിവസത്തേക്ക് കൂടത്തായില്‍ തന്നെയുണ്ടാകുമെന്നും ബി എസ് എന്‍ എല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ അറിയിച്ചിട്ടുണ്ട്. അതേസമയം മരണപ്പെട്ട ഷാജുവിന്റെ മുന്‍ഭാര്യ സിലിയുടെ ഒരു ബന്ധുവിനെ പോലീസ് ചോദ്യം ചെയ്‌തേക്കും.

അന്വേഷണത്തിന്റെ ഭാഗമായി പലതവണ പോലീസ് സിലിയുടെ വീട്ടിലെത്തി മൊഴി ശേഖരിച്ചിരുന്നു. സിലിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ വീണ്ടും പുറത്ത് എടുത്ത് റീപോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുമെന്ന കാര്യം പോലീസുദ്യോഗസ്ഥര്‍ സിലിയുടെ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിനെതിരെ ഇയാള്‍ ശക്തമായ പ്രതിഷേധം ഉന്നയിച്ചതാണ് ഇയാളെ പോലീസ് നിരീക്ഷണത്തിലാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Koodathai case police interrogate persons in Jolly's case, Kozhikode, News, Trending, Murder, Crime, Criminal Case, Arrested, Phone call, Police, Kerala.