Follow KVARTHA on Google news Follow Us!
ad

സൗജന്യമെടുത്ത് കളയാനൊരുങ്ങി റിലയന്‍സ് ജിയോ; വോയിസ് കോളുകള്‍ക്ക് പണം ഈടാക്കും, നിരക്ക് ഇങ്ങനെ

India, National, News, Mumbai, Jio, Airtel, Mukesh Ambani, Internet, Jio to charge 6 paise per minute for outgoing calls to Airtel, Vodafone: Here are all new plans സൗജന്യ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ ഇഷ്ട സേവനദാതാക്കളായി മാറിയ റിലയന്‍സ് ജിയോ സേവനങ്ങള്‍ക്ക് പണമീടാക്കാനൊരുങ്ങുന്നു
മുംബൈ: (www.kvartha.com 09/10/2019) സൗജന്യ സേവനങ്ങള്‍ നല്‍കി ഉപഭോക്താക്കളുടെ ഇഷ്ട സേവനദാതാക്കളായി മാറിയ റിലയന്‍സ് ജിയോ സേവനങ്ങള്‍ക്ക് പണമീടാക്കാനൊരുങ്ങുന്നു. വോയിസ് കോളുകള്‍ക്കാണ് ജിയോ പണം ഈടാക്കാനൊരുങ്ങുന്നത്. ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള വോയിസ് കോളുകള്‍ക്ക് മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് മുകേഷ് അംബാനി ബുധനാഴ്ച അറിയിച്ചു.


അതേസമയം, ഈടാക്കുന്ന പൈസക്ക് തുല്യമായി ഇന്റര്‍നെറ്റ് ഡാറ്റ നല്‍കുമെന്നാണ് വാഗ്ദാനം. എന്നാല്‍ ജിയോ ഫോണുകളിലേക്കുള്ള കോളുകള്‍ക്ക് പണം ഈടാക്കില്ല. ജിയോ ടു ജിയോ, ലാന്‍ഡ്‌ലൈന്‍, സോഷ്യല്‍ മീഡിയ ആപ്പ് ഉപയോഗിച്ചുള്ള കോളുകള്‍ എന്നിവക്ക് നിരക്ക് ബാധകമല്ല.

2020 ജനുവരി വരെ കോളുകള്‍ക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം. നിലവില്‍ ഇന്റര്‍നെറ്റ് ഡാറ്റക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്.

തുടക്കം മുതല്‍ ജിയോ സൗജന്യമായിട്ടായിരുന്നു വോയിസ് കോളുകള്‍ അനുവദിച്ചത്. സൗജന്യ കോളുകള്‍ കാരണം എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ക്ക് 13,500 കോടി രൂപയാണ് ജിയോ നല്‍കിയത്. ഈ നഷ്ടം നികത്താനാണ് ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ജിയോ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India, National, News, Mumbai, Jio, Airtel, Mukesh Ambani, Internet, Jio to charge 6 paise per minute for outgoing calls to Airtel, Vodafone: Here are all new plans