Follow KVARTHA on Google news Follow Us!
ad

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശിശുമരണനിരക്ക് ഇന്ത്യയില്‍; 2018ല്‍ മരിച്ചുവീണത് അഞ്ച് വയസ്സിന് താഴെയുള്ള ഒമ്പത് ലക്ഷത്തോളം കുട്ടികള്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് യൂനിസെഫ്

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശിശുമരണനിരക്ക് ഇന്ത്യയിലെന്ന് World, National, New Delhi, News, Child, Unicef, Infant Mortality Rate, India tops under-5 deaths: Report
ന്യൂഡല്‍ഹി: (www.kvartha.com 19.10.2019) ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശിശുമരണനിരക്ക് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. 2018ല്‍ രാജ്യത്ത് അഞ്ച് വയസ്സിന് താഴെയുള്ള ഒമ്പത് ലക്ഷത്തോളം കുട്ടികള്‍ മരണപെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 'സ്റ്റേറ്റ് ഓഫ് ദി വേള്‍ഡ്‌സ് ചില്‍ഡ്രന്‍ 2019' എന്ന പേരിലാണ് യുഎന്‍ സംഘടന റിപ്പോര്‍ട്ട് പുറത്തിറക്കിയത്. ഈ വര്‍ഷത്തെ ആഗോള പട്ടിണി സൂചികയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒക്ടോബര്‍ 16നാണ് യൂനിസെഫ് പുറത്തുവിട്ടത്.

2018ല്‍ രാജ്യത്ത് അഞ്ച് വയസില്‍ താഴെയുള്ള 8,82,000 കുട്ടികളാണ് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള നൈജീരിയയില്‍ ഇത് 8,66,000 ലക്ഷമാണ്.


അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ 69 ശതമാനവും പോഷകാഹാരക്കുറവ് മൂലമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ധനവ് ഉണ്ടാകുന്നതായും അഞ്ച് വയസ്സിന് താഴെയുള്ള ഓരോ രണ്ടാമത്തെ കുട്ടിക്കും ഏതെങ്കിലും തരത്തിലുള്ള പോഷകാഹാരക്കുറവ് ബാധിക്കുന്നതായും റിപ്പോര്‍ട്ട് അടിവരയിടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, National, New Delhi, News, Child, Unicef, Infant Mortality Rate, India tops under-5 deaths: Report