Follow KVARTHA on Google news Follow Us!
ad

തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍ പേടികേണ്ട; എളുപ്പം പരിഹരിക്കാം

നല്ല മീന്‍ പൊരിച്ചതും കൂട്ടി ഭക്ഷണം കഴിക്കുന്ന നമ്മളില്‍ പലര്‍ക്കും ഒരിയ്ക്കലെങ്കിലും മീന്‍ മുള്ള് തൊണ്ടയില്‍ News, Kerala, Kochi, fish, Health, Olive Oil, Boiled Egg, Lemon Juice, Rice,Banana, Don't be Afraid of Fish Thorns in Neck ;We Can Solve Easily
കൊച്ചി: (www.kvartha.com 15.10.2019) നല്ല മീന്‍ പൊരിച്ചതും കൂട്ടി ഭക്ഷണം കഴിക്കുന്ന നമ്മളില്‍ പലര്‍ക്കും ഒരിയ്ക്കലെങ്കിലും മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങാത്തവരായി ആരുമില്ല. എന്നാല്‍ അത് എങ്ങിനെ കളയണമെന്ന് പലര്‍ക്കും അറിയില്ല.

 News, Kerala, Kochi, fish, Health, Olive Oil, Boiled Egg, Lemon Juice, Rice,Banana, Don't be Afraid of Fish Thorns in Neck ;We Can Solve Easily

തൊണ്ടയില്‍ മീന്‍ മുള്ള് കുടുങ്ങിയാല്‍, നമ്മള്‍ ആദ്യം ചെയ്യുക മുള്ള് കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ കൈ കൊണ്ട് എടുക്കാന്‍ ശ്രമിക്കും. ഒരു തവണ ശ്രമിച്ചിട്ട് നടക്കാതെ വന്നാല്‍ പിന്നെയും ആവര്‍ത്തിക്കുന്നത് ഉപേക്ഷിക്കുക. കാരണം പല പ്രാവശ്യം ശ്രമിച്ചാല്‍ കൂടുതല്‍ ഉള്ളിലേക്ക് പോകാന്‍ ഇടയാകും.

ഏറ്റവും എളുപ്പമുള്ള വഴികളാണ് കറിയൊന്നുമൊഴിക്കാത്ത ചോറുരുട്ടി വിഴുങ്ങുക, പഴം കഴിക്കുക, അരികു മുറിച്ച ബ്രെഡ്, പുഴുങ്ങിയ മുട്ട എന്നിങ്ങനെയുള്ള മൃദുവായ ആഹാരം കഴിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരുപരിധിവരെ ഈ പ്രശ്‌നത്തില്‍ നിന്നു രക്ഷപെടാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ഇത് പ്രാവര്‍ത്തികമാകാന്‍ സാധിച്ചില്ലെങ്കില്‍ ചെറുനാരങ്ങയും ഒലീവ് ഓയിലും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഉടനടി നമുക്കതിന് ഇതുകൊണ്ട് പരിഹാരം കാണാന്‍ സാധിക്കും.

ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ മിക്‌സ് ചെയ്യ്ത് കുടിക്കുക. ഇതുവഴി കുടുങ്ങിയ മുള്ള് സോഫ്റ്റ് ആയി തൊണ്ടയിലൂടെ ഇറങ്ങിപ്പോവാന്‍ സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kochi, fish, Health, Olive Oil, Boiled Egg, Lemon Juice, Rice,Banana, Don't be Afraid of Fish Thorns in Neck ;We Can Solve Easily