Follow KVARTHA on Google news Follow Us!
ad

കുതിരാന്‍ ഗതാഗതക്കുരുക്കില്‍ത്തന്നെ; 50 മണിക്കൂര്‍ പിന്നിട്ടിട്ടും അധികൃതര്‍ മൗനത്തില്‍

ദേശീയപാത കുതിരാനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. റോഡിന്റെ തകര്‍ച്ച തന്നെയാണ് കുരുക്കിന് പ്രധാനകാരണം. വ്യാഴാഴ്ച വൈകീട്ട് 5.30-ന് ആരംഭിച്ച News, Kerala, Thrissur, Traffic, Vehicles, Transport, Kuthiran, Peechi, Authority, After 50 Hours Kuthiran at Traffic Block

തൃശ്ശൂര്‍: (www.kvartha.com 20.10.2019) ദേശീയപാത കുതിരാനില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരുന്നു. റോഡിന്റെ തകര്‍ച്ച തന്നെയാണ് കുരുക്കിന് പ്രധാനകാരണം. വ്യാഴാഴ്ച വൈകീട്ട് 5.30-ന് ആരംഭിച്ച ഗതാഗതക്കുരുക്ക് ശനിയാഴ്ച രാത്രി ഏറെ വൈകുംവരെ തീര്‍ന്നില്ല. ആദ്യമായാണ് ഇത്രയും നേരം തുടര്‍ച്ചയായ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്.

ദേശീയപാതയില്‍ ശനിയാഴ്ച കടന്നുപോയത് സാധാരണ പോകുന്നതിന്റെ പകുതി വാഹനങ്ങള്‍ മാത്രമാണ്. പാലക്കാട്ടു നിന്ന് സ്വകാര്യബസുകളും ചുരുക്കം ചരക്കുലോറികളും ഒഴിച്ചാല്‍ മറ്റൊരു വാഹനവും കുതിരാന്‍ മേഖലയിലേക്ക് കടന്നിട്ടില്ല. എന്നിട്ടുപോലും ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞിട്ടില്ല.

ഗതാഗതതടസ്സം രൂക്ഷമായിട്ടും ദേശീയപാത അതോറിറ്റിയും ജില്ലാഭരണകൂടവും തിരിഞ്ഞുനോക്കിയില്ല എന്ന് വ്യാപക ആക്ഷേപമുണ്ട്. പ്രതിഷേധം ഭയന്ന് നിര്‍മ്മാണക്കമ്പനിയുടെ ചുവട്ടുപാടത്തുള്ള ഓഫീസ് പൂട്ടി ജീവനക്കാര്‍ പോയി.

ശനിയാഴ്ച കുതിരാനില്‍ വിവിധയിടങ്ങളില്‍ പത്തിലേറെ വാഹനങ്ങളാണ് റോഡുകളിലെ കുഴികളില്‍പ്പെട്ട് കേടായി നിന്നത്. ഇതും കുരുക്ക് കൂടാന്‍ കാരണമായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് കുതിരാനിലെ റോഡുകള്‍.

പീച്ചി പോലീസും ഹൈവേ പോലീസും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും അംഗങ്ങളുടെ കുറവുമൂലം വിജയിക്കുന്നില്ല. വില്ലന്‍ വളവിന് സമീപത്തെ ഗതാഗതം നിയന്ത്രിച്ചത് പ്രദേശവാസികളായ യുവാക്കളാണ്.

സാധാരണഗതിയില്‍ രൂക്ഷമായ കുരുക്ക് ഉണ്ടായാലും അഞ്ചോ ആറോ മണിക്കൂറുകള്‍ക്കുശേഷം ഗതാഗതം പൂര്‍വസ്ഥിതിയിലാകാറാണ് പതിവ്. എന്നാല്‍, പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന റോഡില്‍ ഇക്കുറി ഇത് ഉണ്ടായില്ല. റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുംവരെ ഈ നില തുടരുകയും ചെയ്യും.

പഞ്ചറായി നില്‍ക്കുന്ന വാഹനങ്ങളുടെ ടയര്‍ മാറ്റിക്കൊടുത്തും കേടായി നില്‍ക്കുന്ന വാഹനങ്ങളെ റോഡില്‍ നിന്ന് തള്ളിമാറ്റിയുമാണ് ശനിയാഴ്ച ഗതാഗതം നിയന്ത്രിച്ചത്. അതേ സമയം കുതിരാനിലെ യാത്രാക്ലേശത്തില്‍ പ്രതിഷേധിച്ച് ജനകീയ സമരസമിതി ഞായറാഴ്ച മുഴുവന്‍ സമരം നടത്തും.
 
News, Kerala, Thrissur, Traffic, Vehicles, Transport, Kuthiran, Peechi, Authority, After 50 Hours Kuthiran at Traffic Block

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thrissur, Traffic, Vehicles, Transport, Kuthiran, Peechi, Authority, After 50 Hours Kuthiran at Traffic Block