Follow KVARTHA on Google news Follow Us!
ad

വിസ ഫീസ് എകീകരിക്കാന്‍ തീരുമാനമായി; സൗദിയില്‍ ഒരു വര്‍ഷം കാലാവധിയുള്ള എല്ലാതരം വിസകള്‍ക്കും ഫീ 300 റിയാല്‍

സൗദിയില്‍ വിസ ഫീസ് എകീകരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. ഒരു വര്‍ഷം കാലാവധിയുള്ള എല്ലാതരം വിസകള്‍ക്കും 300 റിയാല്‍ ഫീ. ഫീസ് ഏകീകരിക്കാന്‍ തീരുമാനമായതിന്റെ ഭാഗമായിJeddah, News, Gulf, World, Visa
ജിദ്ദ: (www.kvartha.com 12.09.2019) സൗദിയില്‍ വിസ ഫീസ് എകീകരിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായി. ഒരു വര്‍ഷം കാലാവധിയുള്ള എല്ലാതരം വിസകള്‍ക്കും 300 റിയാല്‍ ഫീ. ഫീസ് ഏകീകരിക്കാന്‍ തീരുമാനമായതിന്റെ ഭാഗമായി ഉംറ സ്റ്റാമ്പിങ് ഫീ 50 ല്‍ നിന്ന് 300 റിയാല്‍ ആയി. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പ്ള്‍ റീ എന്‍ട്രി വിസയടക്കം എല്ലാതരം വിസകള്‍ക്കും ഫീ 300 റിയാല്‍ ആയിരിക്കും.

ഹജ്ജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഇനി ഏകീകൃത ഫീസായിരിക്കും. ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പെടുത്തിയിരുന്ന 2000 റിയാല്‍ അധികഫീസ് എടുത്തു കളഞ്ഞു. ഒരു മാസമാണ് സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി. ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയില്‍ മൂന്നു മാസം വരെ തങ്ങാം. 96 മണിക്കൂറാണ് ട്രാന്‍സിറ്റ് വിസ കാലാവധി.

 Jeddah, News, Gulf, World, Visa, Visit Visa Fees of Saudi Arabia

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jeddah, News, Gulf, World, Visa, Visit Visa Fees of Saudi Arabia