Follow KVARTHA on Google news Follow Us!
ad

മാതൃത്വ ആനുകൂല്യനിയമത്തിന്റെ പേരിലായാലും മൂന്നാംതവണ പ്രസവാവധി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കുകയില്ലെ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിലൂടെ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരാണ് News, National, India, High Court, Government, Maternity, Court Order, Chief Justice, The High Court has Ruled that Maternity Benefit Law Cannot be Granted Maternity Leave of Third Period

നൈനിത്താള്‍: (www.kvartha.com 20.09.2019) മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കുകയില്ലെ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിലൂടെ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരാണ് വെട്ടിലായിരിക്കുന്നത്. മൂന്നാമതും ഗര്‍ഭിണിയാകുന്നവര്‍ക്ക് പ്രസവാവധി അനുവദിക്കുകയില്ലെന്ന സര്‍ക്കാര്‍നയത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

ഹല്‍ദ്വാനി സ്വദേശിനി ഊര്‍മിള മാസിഹ് എന്ന നഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 42-ാം അനുച്ഛേദനത്തിന്റെയും മാതൃത്വ ആനുകൂല്യനിയമത്തിന്റെ 27-ാം വകുപ്പിന്റെയും ലംഘനമാണെന്നു കുറ്റപ്പെടുത്തിയായിരുന്നു ഹര്‍ജി.

News, National, India, High Court, Government, Maternity, Court Order, Chief Justice, The High Court has Ruled that Maternity Benefit Law Cannot be Granted Maternity Leave of Third Period

എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ പ്രത്യേകഹര്‍ജിയില്‍ ഹര്‍ജിക്കാരിക്കു രണ്ടുകുട്ടികളുണ്ടെന്നും മൂന്നാമതും പ്രസവാവധി അനുവദിക്കാനാവില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന്‍, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാരിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, High Court, Government, Maternity, Court Order, Chief Justice, The High Court has Ruled that Maternity Benefit Law Cannot be Granted Maternity Leave of Third Period