Follow KVARTHA on Google news Follow Us!
ad

ഡോക്ടര്‍മാരെ വെല്ലുവിളിച്ച മോഹനന്‍ വൈദ്യര്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി; എയിഡ്‌സ് രോഗിയുടെ രക്തം കുത്തിവെച്ചിട്ടില്ലെന്നും ശരീരത്തില്‍ പുരട്ടിയതേയുള്ളൂവന്നും ചാനല്‍ ചര്‍ച്ചയില്‍ വൈദ്യന്റെ കുമ്പസാരം

തന്റെ ശരീരത്തില്‍ എയിഡ്സ് രോഗിയുടെ രക്തം കുത്തിവെച്ചുവെന്നKochi, News, Local-News, Health, Health & Fitness, Kerala, Lifestyle & Fashion,
കൊച്ചി : (www.kvartha.com 23.09.2019) തന്റെ ശരീരത്തില്‍ എയിഡ്സ് രോഗിയുടെ രക്തം കുത്തിവെച്ചുവെന്ന മോഹനന്‍ വൈദ്യരുടെ വാദം ഒടുവില്‍ പൊളിഞ്ഞു. കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി മോഹനന്‍ വൈദ്യര്‍ വൈകിപ്പിച്ച 24 ന്യൂസ് ചാനലിന്റെ ‘ജനകീയകോടതി’യുടെ രണ്ടാം ഭാഗത്തിലാണ് താന്‍ രക്തം തേയ്ക്കുകയായിരുന്നെന്ന് മോഹനന്‍ സമ്മതിച്ചത്. താന്‍ രക്തം കുത്തിവെക്കുകയായിരുന്നില്ല, മറിച്ച് കൈയില്‍ തേക്കുക മാത്രമായിരുന്നുവെന്നാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്.

ഡോക്ടര്‍മാരുടെ മുന്നിലിരുന്നാണ് താന്‍ എയിഡ്സ് രോഗിയുടെ രക്തം സ്വീകരിച്ചത് എന്നായിരുന്നു മോഹനന്‍ നായരുടെ വാദം. തുടര്‍ന്ന് അവതാരകനും എതിര്‍ പാനലിലെ അംഗങ്ങളും ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് രോഗിയുടെയും തന്റെയും രക്തം തേക്കുകയായിരുന്നുവെന്ന് മോഹനന്‍ വൈദ്യര്‍ പറഞ്ഞത്.

Mohanan Vaidhyar's response about HIV blood issue, Kochi, News, Local-News, Health, Health & Fitness, Kerala, Lifestyle & Fashion

ബ്രാഹ്മണന്റെ ശിശു മത്സ്യമാംസാദികള്‍ കാണുമ്പോള്‍ ഛര്‍ദിക്കുന്നു. മാംസാഹാരികളുടെ പൈതങ്ങള്‍ക്ക് ഇറച്ചി കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നു എന്നും മോഹനന്‍ നായര്‍ വാദിച്ചിരുന്നു.

ജനിതകവസ്തുവായ ഡി എന്‍ എ ഇല്ലെന്ന് പറഞ്ഞ മോഹനന്‍ നായര്‍ എല്ലാ രോഗങ്ങളും മനസ്സിന്റെ സൃഷ്ടിയാണെന്നും പറഞ്ഞു. മാത്രമല്ല, മനസ്സെവിടെയാണെന്ന് അറിയില്ലെന്നും മോഹനന്‍ പറഞ്ഞു. ബാക്ടീരിയ, വൈറസ്, കാന്‍സര്‍, എച്ച് ഐ വി തുടങ്ങിയവ ഇല്ലെന്നും മോഹനന്‍ നായര്‍ പറഞ്ഞിരുന്നു.

മാത്രമല്ല, എല്ലാ രോഗത്തിനും മരുന്നുള്ളത് അമ്പലത്തില്‍ ആണെന്നും 4448 രോഗങ്ങളും അത് മാറ്റാന്‍ അത്രയും അമ്പലങ്ങളും ഉണ്ടെന്നും മോഹനന്‍ നായര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mohanan Vaidhyar's response about HIV blood issue, Kochi, News, Local-News, Health, Health & Fitness, Kerala, Lifestyle & Fashion.