Follow KVARTHA on Google news Follow Us!
ad

നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ് അറസ്റ്റില്‍; കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

യുപിയില്‍ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി Arrested, Crime, Criminal Case, Molestation, Trending, Police, National,
ലക്‌നൗ: (www.kvartha.com 20.09.2019) യുപിയില്‍ നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ് അറസ്റ്റില്‍. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ
ഷാജഹാന്‍പുരിലെ ആശ്രമത്തില്‍നിന്നു പ്രത്യേക അന്വേഷണ സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ ചിന്മയാനന്ദിനെ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞ് ചിന്മയാനന്ദ് കഴിഞ്ഞദിവസം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

 Ex-BJP leader Swami Chinmayanand arrested by SIT in connection with Shahjahanpur immoral assault case, Arrested, Crime, Criminal Case, Molestation, Trending, Police, National.

തുടര്‍ന്ന്  കോടതിയില്‍ ഹാജരാക്കിയ സ്വാമിയെ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ചിന്മയാനന്ദിന്റെ കോളജിലെ നിയമ വിദ്യാര്‍ഥിനിയായിരുന്നു പരാതിക്കാരിയായ പെണ്‍കുട്ടി. അതേസമയം പരാതി നല്‍കിയിട്ടും തെളിവുകളെല്ലാം കൈമാറിയിട്ടും സ്വാമിയെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തു. പീഡന പരാതി നല്‍കി ഒരുമാസം ആകുമ്പോഴാണ് ഇപ്പോള്‍ അറസ്റ്റ് നടന്നിരിക്കുന്നത്.

ലൈംഗിക പീഡനാരോപണം ഉന്നയിച്ച 23കാരിയായ പെണ്‍കുട്ടി തെളിവായി 43 വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ ചിന്മയാനന്ദിന്റെ കിടപ്പറ പരിശോധിച്ച സംഘം അവിടെ നിന്നു തെളിവുകള്‍ ശേഖരിച്ച ശേഷം മുറി പൂട്ടി മുദ്രവച്ചു.

പരാതിക്കാരിയായ പെണ്‍കുട്ടിയുമായാണു സംഘം തെളിവെടുപ്പിന് എത്തിയത്. അതേസമയം കിടപ്പറയില്‍ നിന്ന് പ്രധാന തെളിവുകളെല്ലാം നീക്കിയെന്നും പഴയ പെയിന്റിങ് അടക്കം എല്ലാം മാറ്റി മുറി പുതുക്കിയെന്നും പെണ്‍കുട്ടി ആരോപിച്ചു. തിരുമ്മുന്നതിനുള്ള എണ്ണ വച്ചിരുന്ന രണ്ടു പാത്രങ്ങളും ചിന്മയാനന്ദ് ഉപയോഗിച്ചിരുന്ന ടവല്‍, ടൂത്ത്‌പേസ്റ്റ്, സോപ്പ് എന്നിവയും തെളിവായി ശേഖരിച്ചു. ചിന്മയാനന്ദിനെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

തന്നോടൊപ്പം പീഡനത്തിനിരയായ മറ്റൊരു വിദ്യാര്‍ഥിനിയുടെ വിവരവും സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും ഡെല്‍ഹി പോലീസിനു നല്‍കിയ പരാതിയില്‍ ഈ വിവരം ചേര്‍ത്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. എല്‍എല്‍എം കോഴ്‌സില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്നാണ് ചിന്മയാനന്ദിന്റെ ആളുകള്‍ തന്നെ വീട്ടിലേക്ക് വിളിപ്പിക്കുന്നത്. പിന്നീട്, അവിടെ വെച്ച് താന്‍ കുളിക്കുന്ന വിഡിയോ പകര്‍ത്തി അത് കാട്ടിയാണ് നിരന്തരം തന്നെ തന്നെ ചിന്മയാനന്ദ് പീഡിപ്പിക്കുന്നതെന്നും പെണ്‍കുട്ടി അന്വേഷണസംഘത്തനി മൊഴി നല്‍കിയിരുന്നു.

ഒരു വര്‍ഷമായി ചിന്മായാനന്ദ് (72) പീഡിപ്പിച്ചു വരികയാണെന്ന ആരോപണം ഡെല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നിലും പെണ്‍കുട്ടി ആവര്‍ത്തിച്ചു. കറുത്ത സ്‌കാര്‍ഫ് കൊണ്ടു മുഖം മറച്ചു മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി, സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം തന്നെ 11 മണിക്കൂര്‍ ചോദ്യം ചെയ്‌തെന്നും എല്ലാ വിവരവും കൈമാറിയിട്ടും ചിന്മയാനന്ദിനെ അവര്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോപിച്ചിരുന്നു.

അതിനിടെ പെണ്‍കുട്ടി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നു പറഞ്ഞു ചിന്മയാനന്ദിന്റെ അഭിഭാഷകര്‍ കേസ് കൊടുത്തിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം കളവാണെന്നും പീഡനം സംബന്ധിച്ച് പിതാവ് ഷാജഹാന്‍പുര്‍ പോലീസിനു പരാതി നല്‍കിയപ്പോള്‍ ജില്ലാ മജിസ്‌ട്രേട്ട് ഭീഷണിപ്പെടുത്തിയെന്നും ആളെ കാണാതായെന്നുള്ള പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയുമാണു ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു.

സുപ്രീം കോടതി സ്വയമേവ കേസെടുത്തതിനെ തുടര്‍ന്നാണ് ഐജി നവീന്‍ അറോറയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തെ യുപി സര്‍ക്കാര്‍ നിയോഗിച്ചത്. അലഹാബാദ് ഹൈക്കോടതിക്കാണു കേസിന്റെ മേല്‍നോട്ടം. സമൂഹമാധ്യമത്തിലൂടെ പരാതി വെളിപ്പെടുത്തിയ ശേഷം കഴിഞ്ഞ മാസം 24ന് പെണ്‍കുട്ടി അപ്രത്യക്ഷയാവുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും പെണ്‍കുട്ടി സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. കാണാതായ പെണ്‍കുട്ടിയെ പിന്നീട് ആഗസ്ത് 30ന് രാജസ്ഥാനില്‍ നിന്നും കണ്ടെത്തി. പിതാവിന്റെ പരാതിപ്രകാരം ചിന്മയാനന്ദിനെതിരെ 27ന് പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ex-BJP leader Swami Chinmayanand arrested by SIT in connection with Shahjahanpur immoral assault case, Arrested, Crime, Criminal Case, Molestation, Trending, Police, National.