Follow KVARTHA on Google news Follow Us!
ad

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ കൂട്ടത്തോടെ വീട്ടില്‍ നിന്നിറങ്ങി; നാടുവിട്ട 6 കുട്ടികളെ കണ്ടെത്തിയത് ഒറ്റപ്പാലത്തു നിന്നും; കയ്യില്‍ കാശില്ലാത്തതിനാല്‍ ഒരു രാത്രി ചെലവിട്ടത് ക്ഷേത്രത്തില്‍

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നാടുവിട്ട ആറു കുട്ടികളെ Thrissur, News, Local-News, Education, Missing, Police, Kerala
തൃശ്ശൂര്‍: (www.kvartha.com 20.09.2019) പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ നാടുവിട്ട ആറു കുട്ടികളെ ഒറ്റപ്പാലത്തുനിന്നും കണ്ടെത്തി. വ്യാഴാഴ്ച മായന്നൂരില്‍ നിന്ന് കാണാതായ കുട്ടികളെയാണ് ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നും പോലീസ് കണ്ടെത്തിയത്. അതേസമയം പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടികള്‍ നാടുവിട്ടതെന്ന് പോലീസ് അറിയിച്ചു.

മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആറുപേരെയാണ് കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ഇവര്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് വൈകീട്ടാണ് അറിഞ്ഞത്. തുടര്‍ന്ന് പോലീസും നാട്ടുകാരും രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയത്.

Childrens who got missed from Thrissur found in Ottapalam, Thrissur, News, Local-News, Education, Missing, Police, Kerala

ഒറ്റപ്പാലത്തിന് അടുത്ത് കുളപ്പുള്ളിയിലെ ഒരു ക്ഷേത്രത്തിന് അടുത്താണ് കുട്ടികള്‍ രാത്രി ചിലവഴിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തുകയും പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയും ചെയ്തു. കുട്ടികള്‍ തിരിച്ചെത്തിയ വാര്‍ത്തയറിഞ്ഞ് നൂറു കണക്കിനാളുകളാണ് പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.


Keywords: Childrens who got missed from Thrissur found in Ottapalam, Thrissur, News, Local-News, Education, Missing, Police, Kerala.